വൈറല്‍

മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും മോഡലിംഗിലേയ്ക്ക്; വീഡിയോയ്ക്ക് നേരെ ട്രോളാക്രമണം

Print Friendly, PDF & Email

മോഡലിംഗ് അസൈന്‍മെന്റിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് വീഡിയോ ഹസിനെതിരെ ട്രോളാക്രമണത്തിന് കാരണമായിരിക്കുകയാണ്. അധിക്ഷേപ പരാമര്‍ശങ്ങളും അസഭ്യവര്‍ഷങ്ങളുമാണ് യാഥാസ്ഥിതികര്‍ ഹസിനെതിരെ നടത്തുന്നത്.

A A A

Print Friendly, PDF & Email

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഐപിഎല്‍ ഒത്തുകളിയും ഗാര്‍ഹിക പീഡനവുമടക്കം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ ഭാര്യ ഹസിന്‍ ജഹാന്‍ മോഡലിംഗ് രംഗത്തേയ്ക്ക് തിരിച്ചെത്തി. വിവാഹത്തോടെ മാറ്റിവച്ച മോഡലിംഗ് കരിയറിലേയ്ക്ക് മടങ്ങിയിരിക്കുകയാണ് ഹസിന്‍. അതേസമയം തന്റെ മോഡലിംഗ് അസൈന്‍മെന്റിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് വീഡിയോ ഹസിനെതിരെ ട്രോളാക്രമണത്തിന് കാരണമായിരിക്കുകയാണ്. അധിക്ഷേപ പരാമര്‍ശങ്ങളും അസഭ്യവര്‍ഷങ്ങളുമാണ് യാഥാസ്ഥിതികര്‍ ഹസിനെതിരെ നടത്തുന്നത്. കഴിഞ്ഞ മാസം ഒരു നൈറ്റ് ഗൗണ്‍ ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തപ്പോളും ഹസിനെതിരെ സമാനമായ ആക്രമണം നടന്നിരുന്നു.

കറാച്ചി മോഡലുമായി മുഹമ്മദ് ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഹസിന്‍ ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ രണ്ടാം വിവാഹത്തിന് ഹസിനെ ക്ഷണിക്കുമെന്നായിരുന്നു പരിഹാസപൂര്‍വം ഷമിയുടെ മറുപടി. ഹസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ കൊല്‍ക്കത്ത പൊലീസ് ഷമിക്കെതിരെ ഗാര്‍ഹികപീഡനത്തിന് കേസെടുത്തിരുന്നു. സഹോദരനുമായി ലൈംഗികബന്ധത്തിന് തന്നെ നിര്‍ബന്ധിച്ചു എന്നതടക്കം ഹസിന്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഒത്തുകളി ആരോപണം സംബന്ധിച്ച് ബിസിസിഐ തെളിവെടുപ്പും അന്വേഷണവും നടത്തിയിരുന്നു. എന്നാല്‍ ഷമിക്ക് ബിസിസിഐ ക്ലീന്‍ ചിറ്റ് നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍