വൈറല്‍

താങ്കളുടെ ആകുലതകള്‍ക്ക് നന്ദി, എന്റെ മുന്നിലുള്ളത് സംസ്ഥാന വികസനമെന്ന ചലഞ്ച്; മോദിക്ക് കുമാരസ്വാമിയുടെ മറുപടി

Print Friendly, PDF & Email

ഇപ്പോള്‍ എനിക്ക് എന്റെ ആരോഗ്യത്തേക്കാള്‍ കര്‍ണാടകയുടെ ആരോഗ്യവും വികസനവും ആണ് വലുത്. അതിന് താങ്കളോട് പിന്തുണ തേടുന്നു.

A A A

Print Friendly, PDF & Email

ഹം ഫിറ്റ് ഹോ, ഇന്ത്യ ഫിറ്റ് ഹോ (നമ്മള്‍ ഫിറ്റായാല്‍ ഇന്ത്യയും ഫിറ്റാവും) ഹാഷ് ടാഗോടെ ഫിറ്റ്‌നസ് ചലഞ്ചിന് ക്ഷണിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ചുട്ടമറുപടിയുമായി കര്‍ണാടക മുഖ്യന്ത്രി എച്ച് ഡി കുമാര സ്വാമി.

പ്രിയ മോദീ ജി.. ഞാന്‍ ആദരിക്കപ്പെട്ടിരിക്കുന്നു. എന്റെ ആരോഗ്യത്തെ കുറിച്ചുള്ള അങ്ങയുടെ ആകുലതകള്‍ക്ക് നന്ദി. കായിക ക്ഷമത പരമപ്രധാനം തന്നെ. അതിനെ പിന്തുണക്കുന്നു. യോഗ എന്റെ നിത്യവ്യായാമത്തിന്റെ ഭാഗമാണ്. എന്നാല്‍ ഇപ്പോള്‍ എനിക്ക് എന്റെ ആരോഗ്യത്തേക്കാള്‍ കര്‍ണാടകയുടെ ആരോഗ്യവും വികസനവും ആണ് വലുത്. അതിന് താങ്കളോട് പിന്തുണ തേടുന്നു.’ എന്നായിരുന്നു കുമാര സ്വാമിയുടെ മറുപടി. മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിനൊപ്പം തന്നെ കുമാരസ്വാമിയുടെ മറുപടിയും സാമൂഹികമാധ്യമങ്ങളില്‍ തരംഗമാവുകയാണ് ഇപ്പോള്‍.

വിരാട് കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് മറുപടിയായിട്ടാണ് ഇന്നു രാവിലെ യോഗ ചെയ്യുന്ന വീഡിയോ മോദി ട്വിറ്റ് ചെയ്തത്. തുടര്‍ന്ന് തന്റെ ആരോഗ്യ ചലഞ്ച് ഏറ്റെടുക്കുന്നതിനായി കര്‍ണാടക മുഖ്യന്ത്രി എച്ച് ഡി കുമാരസ്വാമി, 2018 കോമണ്‍ വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവും ടേബിള്‍ ടെന്നീസ് താരവുമായി മണിക ബത്ര എന്നിവരെയും ട്വീറ്റില്‍ പ്രധാനമന്ത്രി ക്ഷണിക്കുകയായിരുന്നു.

മി. മോദി, കോഹ്‌ലിയുടെ പുഷ് അപ് ചലഞ്ച് അല്ല തൂത്തുക്കുടിയുടെ വേദനയാണ് നിങ്ങൾ ഏറ്റെടുക്കേണ്ടത്

കൊഹ്‌ലിക്ക് മറുപടി: യോഗയുമായി പ്രധാനമന്ത്രിയുടെ ഫിറ്റ്‌നസ് വീഡിയോ

കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ചിന് ഭാര്യ അനുഷ്‌കയുടെ മറുപടി (വീഡിയോ)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍