വായിച്ചോ‌

സ്വന്തം കുഞ്ഞിനെ കവറിലാക്കി കൊറിയര്‍ അയച്ച അമ്മ അറസ്റ്റില്‍

Print Friendly, PDF & Email

ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം അനാഥാലയത്തിലേക്ക് അയ്ക്കാന്‍ കൊറിയറുകാരനെ ഏല്‍പിക്കുകയായിരുന്നു

A A A

Print Friendly, PDF & Email

സ്വന്തം കുഞ്ഞിനെ പാക്ക് ചെയ്ത് അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്ത അമ്മ അറസ്റ്റില്‍. ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം അനാഥാലയത്തിലേക്ക് അയ്ക്കാന്‍ കൊറിയറുകാരനെ ഏല്‍പിക്കുകയായിരുന്നു ഈ സ്ത്രീ. കൊറിയര്‍ കമ്പനി ജീവനക്കാരോട് കവറിലെന്താണെന്ന് വ്യക്തമാക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ചൈനയില്‍ ഫൂച്ചൗവിലാണ് സംഭവം.

സംഭവത്തില്‍ 24-കാരിയായ ലൂവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അനാഥാലയത്തിന്റെ വിലാസമായിരുന്നു കവറില്‍ രേഖപ്പെടുത്തിയിരുന്നത്. ജീവനക്കാര്‍ കൊറിയര്‍ ഉരുപ്പടിയുമായി പോകുമ്പോള്‍ കവറിനുള്ളില്‍ നിന്ന് ഇളക്കവും ഞെരക്കവും കേട്ടതിനെ തുടര്‍ന്ന് പൊതിയഴിച്ചപ്പോഴാണ് ഉള്ളില്‍ ജീവനുള്ള കുട്ടിയെ കാണുന്നത്.

സ്ത്രീയെ ചോദ്യം ചെയ്തു വരികയാണെന്നും കുട്ടി സുരക്ഷിതയാണെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/mjfhzy

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍