എസ് ജയചന്ദ്രന് നായര്‍ 'ചെറ്റ'യാണ് എന്ന് എന്‍എസ് മാധവന്; രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ മുന്‍ പത്രാധിപരുമായിരുന്ന എസ് ജയചന്ദ്രന് നായരെ എഴുത്തുകാരന് എന്‍എസ് മാധവന് ട്വിറ്ററില്‍ 'ചെറ്റ' എന്ന വിശേഷിപ്പിച്ചത് സോഷ്യല്‍മീഡിയ വൃത്തങ്ങളില്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമായ പലരും എന്‍എസ് മാധവന്റെ 'ചെറ്റ' പരാമര്‍ശനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഒരു വ്യക്തിയെ ചെറ്റ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നതിന് പിന്നില്‍ ഏത് തരത്തിലുള്ള മാനസികാവസ്ഥായണ് ഉള്ളതെന്ന് എന്‍ഇ സുധീര്‍ ചോദിക്കുന്നു. ചെറ്റക്കുടില് എന്നാല്‍ പാവപ്പെട്ടവന്റെ കുടിലാണെന്നും ചെറ്റ എന്നാല്‍ പാവപ്പെട്ടയാള്‍ എന്നാണ് അര്‍ത്ഥമെന്നും അധിക്ഷേപാര്‍ഹമായ ഒരു പദമല്ല അതെന്നുമാണ് എന്‍ഇ സുധീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
മാതൃഭൂമി വാരികയില്‍ വന്ന അന്തരിച്ച എഴുത്തുകാരന് എം സുകുമാരന്റെ അഭിമുഖത്തിലെ ഒരു ഭാഗത്തില്‍ 'നാറിയ' എന്ന് പറയുന്നത് വെട്ടിമാറ്റിയ ജയചന്ദ്രന് നായര്‍ ഈ പണിക്ക് കൊള്ളാത്തയാളാണ് എന്നും മലയാളം അറിയാത്ത മാര്‍വാടിയുടെ 'ശേവുക'നാണ് എന്നും എന്‍എസ് മാധവന് ഈ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുള്ള ആദ്യ ട്വീറ്റില്‍ അഭിപ്രായപ്പെട്ടിരുന്നു.

എം സുകുമാരന്റെ കഥയിൽ നിന്ന് 'നാറിയ' എന്ന വാക്ക് വെട്ടിമാറ്റിയ എഡിറ്റർ എം ജയചന്ദ്രൻ നായർ, ആ പണിക്ക് പറ്റാത്ത, മലയാളമറിയാത്ത, മാർവാടി പത്രമുടമയുടെ, ശേവുകനായിരുന്നു.
— N.S. Madhavan (@NSMlive) March 28, 2018
Sorry M Sukumaran for this vandalism. I read this only now, & I am bristling.
(From Mathrubhumi interview) pic.twitter.com/kibWc4orkU
* എം അല്ല, എസ് ജയചന്ദ്രൻ നായർ എന്നാണ് പത്രാധിപക ചെറ്റയുടെ ഇനീഷ്യൽ.
— N.S. Madhavan (@NSMlive) March 28, 2018
Too mild. Too too mild for the biggest blot on Mal lit. The guy went on to guillotine Prabha varma’s shyamamadhavam, because TP was killed. Didn’t the Chetta knew Varma was a committed CPM. Then why did he sign the poem. Pest he is. The
— N.S. Madhavan (@NSMlive) March 28, 2018
Bhai, m Jayachandran nair Bangalorilaanu. athu kondu netubasseriyil plane irangiyal it should be #OMSKV. * S for Solar.
— N.S. Madhavan (@NSMlive) March 28, 2018
Next Story