വൈറല്‍

ഞങ്ങളുടെ ‘ഭാഭി’ ആയ, മോദിജിയുടെ ഭാര്യയ്ക്കും നീതി വേണം: മുത്തലാഖില്‍ അസദുദീന്‍ ഒവൈസി

ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയേണ്ടി വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യയ്ക്കടക്കം നീതി കിട്ടേണ്ടതാണ്. ഗുജറാത്തിലെ നമ്മുടെ ‘ഭാഭി’ എന്നാണ് മോദിയുടെ ഭാര്യ യശോദ ബെന്നിനെ, ഒവൈസി വിശേഷിപ്പിക്കുന്നത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ബിജു ജനതാദളിലെ ഭതൃഹരി മഹ്താബ് എഐഎംഐഎമ്മിന്റെ അസദുദീന്‍ ഒവൈസി തുടങ്ങിയവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് മുസ്ലീം സ്ത്രീകള്‍ കൂടുതല്‍ അവഗണിക്കപ്പെടുന്നതിലേയ്ക്കാണ് നയിക്കുക എന്ന് ഒവൈസി അഭിപ്രായപ്പെട്ടു. ഇതര സമുദായങ്ങളില്‍ പെട്ടവര്‍ക്കും ഈ നീതി വേണമെന്നും ഒവൈസി ആവശ്യപപ്പെട്ടു. ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയേണ്ടി വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യയ്ക്കടക്കം നീതി കിട്ടേണ്ടതാണ്. ഗുജറാത്തിലെ നമ്മുടെ ‘ഭാഭി’ എന്നാണ് മോദിയുടെ ഭാര്യ യശോദ ബെന്നിനെ, ഒവൈസി വിശേഷിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍