വൈറല്‍

സച്ചിനും ഷാറൂഖും ഒരുമിച്ചാല്‍! വൈറലായി ഒരു സെല്‍ഫി

എസ് ആര്‍കെ മെറ്റ് എസ്ആര്‍ട്ടി എന്ന തലക്കെട്ടോടെ സച്ചിന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ലോകമെമ്പാടും നിരവധി അരാധകരുള്ള ക്രിക്കറ്റിലെ ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാനും ഒരുമിച്ചപ്പോള്‍ പിറന്ന് മറ്റൊരു സോഷ്യമീഡിയ റെക്കോര്‍ഡ്. എസ് ആര്‍കെ മെറ്റ് എസ്ആര്‍ട്ടി എന്ന തലക്കെട്ടോടെ സച്ചിന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഷാറൂഖ് ചിത്രം ജബ് ഹാരി മെറ്റ് സെജല്‍ എന്നിതിന്റെ മാതൃകയിലാണ് സച്ചിന്റെ ഫോട്ടോയുടെ തലക്കെട്ട്.

സച്ചിന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോക്ക് നന്ദി അറിയിച്ചു കൊണ്ട് ഷാറൂഖ് ഖാന്‍ കഴിഞ്ഞ ദിവസം റീട്വീറ്റും നടത്തിയിരുന്നു.

Jab SRK met SRT 😋 @iamsrk

A post shared by Sachin Tendulkar (@sachintendulkar) on

കഴിഞ്ഞ ആഴ്ച നടന്ന ആകാശ് അംബാനി ശ്ലോകാ മേത്താ വിവാഹ നിശ്ചയ ചടങ്ങിനിടെയാണ് സച്ചിന്‍ എടുത്ത ചിത്രമാണിത്. ചിത്രം ഇരുവരുടെയും ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍