വൈറല്‍

ഗംഗയുടെ തീരത്ത് ലിംഗം കൊണ്ട് ട്രാക്ടര്‍ വലിക്കുന്ന സന്യാസി: ചിത്രം വൈറലാകുന്നു

Print Friendly, PDF & Email

ഇത്തരം മേളകളില്‍ പല സന്യാസിമാരും തങ്ങളുടെ അതിമാനുഷികത്വം തെളിയിക്കാനായി പല പ്രകടനങ്ങളും നടത്താറുണ്ട്

A A A

Print Friendly, PDF & Email

ട്രാക്ടറും ട്രക്കുമൊക്കെ പോലുള്ള വലിയ വാഹനങ്ങള്‍ പല്ലുകൊണ്ടും മുടികൊണ്ടു വലിക്കുന്ന പല അഭ്യാസികളെയും നാം കണ്ടിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. അലഹബാദില്‍ ഗംഗയുടെ തീരത്ത് മാഘ മേളയില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇത്. പ്രായം ചെന്ന ഒരു സന്യാസി തന്റെ ലിംഗം ഉപയോഗിച്ച് ട്രാക്ടര്‍ വലിക്കുന്ന ചിത്രമാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്.

45 ദിവസം നീളുന്ന മേള ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥലമായ പ്രയാഗിലാണ് സംഘടിപ്പിക്കുന്നത്. മിനി കുംഭമേള എന്നറിയപ്പെടുന്ന ഈ ആഘോഷം ചന്ദ്ര കലണ്ടര്‍ അനുസരിച്ച് മാഘ മാസത്തിലാണ് കൊണ്ടാടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീര്‍ത്ഥാടകര്‍ ഈ ദിവസങ്ങളില്‍ ഇവിടെയെത്തി സംഗമത്തില്‍ മുങ്ങി ശുദ്ധരാകാനെത്തുന്നു. ഈവര്‍ഷത്തെ ആഘോഷം പുരോഗമിക്കുന്നതിനിടെയാണ് ചിത്രം വൈറാലിയിരിക്കുന്നത്. തന്റെ ലിംഗത്തില്‍ കെട്ടിയുറപ്പിച്ച കയറിന്റെ മറ്റേയറ്റം ട്രാക്ടറില്‍ കെട്ടിയാണ് സന്യാസി വലിച്ചു നീക്കുന്നത്. താടിയും മുടിയുമെല്ലാം നരച്ച് വലിയ മുത്തുകളുള്ള മാല ധരിച്ച സന്യാസിയുടെ ചിത്രം ആഗോള തലത്തിലാണ് പ്രചരിക്കുന്നത്. തന്റെ ആത്മീയതയുടെ തീവ്രത വ്യക്തമാക്കാനാണ് ഇദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി.

ഇത്തരം മേളകളില്‍ പല സന്യാസിമാരും തങ്ങളുടെ അതിമാനുഷികത്വം തെളിയിക്കാനായി പല പ്രകടനങ്ങളും നടത്താറുണ്ട്. അതുപോലെ ഇതാദ്യമായല്ല അതിമാനുഷികത്വം തെളിയിക്കാനായി സന്യാസിമാര്‍ തങ്ങളുടെ ലിംഗം ഉപയോഗിക്കുന്നതും. 2014ല്‍ ഒരു ഡസന്‍ കല്ലുകള്‍ തന്റെ ലിംഗം കൊണ്ട് ഉയര്‍ത്തുന്ന സന്യാസിയുടെ വീഡിയോയും വൈറല്‍ ആയിരുന്നു. 2016ല്‍ കുംഭമേളയ്ക്കിടെ ഒരു വലിയ കല്ല് ലിംഗം കൊണ്ട് ഉയര്‍ത്തുന്ന സന്യാസിയുടെ വീഡിയോയും വൈറല്‍ ആയി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍