Top

'നിന്റെ ശബ്ദം ഇനി ഞങ്ങളിലൂടെ ഉയരും'; കുത്തിക്കൊന്ന അഭിമന്യൂവിന്റെ പഴയ വീഡിയോകളുമായി സുഹൃത്തുക്കള്‍

പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന അഭിമന്യൂവിന്റെ പഴയ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് സുഹൃത്തുകള്‍. 'നിന്റെ ശബ്ദം ഇനി ഞങ്ങളിലൂടെ ഉയരും; രക്തസാക്ഷി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..' എന്ന കുറിപ്പിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.



ഇന്നലെ അര്‍ധരാത്രി ആണ് മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യൂവിനെ, പോപ്പുലര്‍ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്‌ഐ ജില്ലാകമ്മിറ്റി അംഗവുമായ അഭിമന്യുവിനെ കൂടാതേ മറ്റു രണ്ടുപേരെയും ആക്രമിച്ചിട്ടുണ്ട്. അര്‍ജുന്‍, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അര്‍ജുന്റെ നില ഗുരുതരമാണ്.

https://www.azhimukham.com/kerala-popular-front-criminals-stabbed-death-sfi-leader-abhimanyu-in-maharajas-college/

https://www.azhimukham.com/responses-social-media-on-sfi-student-murder/

https://www.azhimukham.com/kerala-pinarayi-vijayan-on-campus-front-terror/

https://www.azhimukham.com/kerala-sdpi-terror-in-alappuzha/


Next Story

Related Stories