വാര്‍ത്താ വിനിമയ മന്ത്രാലയം, പൂനെ റണ്ണേഴ്സുമായി നടത്തിയ സംയുക്ത മാരത്തോണ്‍ മത്സരത്തിനിടയിലാണ് സംഭവം
മാരത്തോണ്‍ മത്സര ഓട്ടങ്ങളില്‍ ജയിക്കുന്നവരുടെയും ഓട്ടം പൂര്‍ത്തിയാക്കിയവരുടെയും ആഹ്ലാദപ്രകടനങ്ങളുടെ കാഴ്ചകള്‍ ഒട്ടേറെ വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു മാരത്തോണ്‍ ഓട്ടത്തിലെ വീഡിയോ ഒരു പുതിയ കാഴ്ചയാണ്.
പൂനെ ഹാഫ് മാരത്തോണില്‍ പങ്കെടുത്ത മത്സരാത്ഥിയായിരുന്നു താരം. ഒരു കാല്‍ നഷ്ടടപ്പെട്ട യുവാവ് മാരത്തോണ്‍ ഓടി പൂര്‍ത്തിയാക്കിതിന് ശേഷം നടത്തുന്ന ആഹ്ലാദ പ്രകടനങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്.
വാര്‍ത്താ വിനിമയ മന്ത്രാലയം, പൂനെ റണ്ണേഴ്സുമായി നടത്തിയ സംയുക്ത മാരത്തോണ്‍ മത്സരത്തിനിടയിലാണ് സംഭവം. നീല ജേഴ്സി അണിഞ്ഞ യുവാവ്, മത്സരത്തിനൊടുവില്‍ സൈറത് എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങളില്‍ കാണുന്നത്.
വീഡിയോ കാണാം