വൈറല്‍

വിവാഹ വീട്ടിലെ റാഗിംഗ്: നവവധുവിനെക്കൊണ്ട് വിവാഹ വേഷത്തില്‍ തേങ്ങ അരപ്പിച്ചു

Print Friendly, PDF & Email

വരനും ചുറ്റും കൂടിനില്‍ക്കുന്നവരും ചേര്‍ന്നാണ് റാഗിംഗിന്റെ സ്വഭാവമുള്ള ഈ ക്രൂരമായ തമാശ ആസൂത്രണം ചെയ്തിരിക്കുന്നത്

A A A

Print Friendly, PDF & Email

കേരളത്തിലെ ഒരു വിവാഹ വീട്ടില്‍ നടന്ന അതിരുവിട്ട തമാശയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പട്ടുസാരിയും ആഭരണവും അണിഞ്ഞ നവവധുവിനെക്കൊണ്ട് തേങ്ങ അരപ്പിക്കുന്നതിന്റെ വീഡിയോ ആണ് ഇത്. വരനും ചുറ്റും കൂടിനില്‍ക്കുന്നവരും ചേര്‍ന്നാണ് റാഗിംഗിന്റെ സ്വഭാവമുള്ള ഈ തമാശ ആസൂത്രണം ചെയ്തിരിക്കുന്നത്.

അമ്മായിയമ്മയെ പോലെ അരയ്ക്കണം, നല്ല വടിവൊത്ത രീതിയില്‍ വേഗം അരയ്ക്ക് തുടങ്ങിയ കമന്റുകളോടെയാണ് ‘പ്രോത്സാഹനം’. വിവാഹ വസ്ത്രങ്ങളും ആഭരണങ്ങള്‍ പോലും മാറാതെയുള്ള ഈ ജോലി ചെയ്യല്‍ വധുവിനെ വളരെ വേഗം തന്നെ ക്ഷീണിതയാക്കുന്നുണ്ട്. ഇത് മതിയോ എന്ന് അവര്‍ ഇടയ്ക്കിടെ ചോദിക്കുന്നുമുണ്ട്. എന്നാല്‍ ഒരു തേങ്ങ മുഴുവന്‍ അരച്ച ശേഷമാണ് ഇവരെ സ്വതന്ത്രയാക്കാന്‍ വരനും സംഘവും തയ്യാറാകുന്നത്. ചുറ്റിനും വേറെയും സ്ത്രീകളുമുണ്ടെങ്കിലും വധുവിന്റെ ദയനീയാവസ്ഥ കണ്ട് രസിക്കുകയാണ് അവരും ചെയ്യുന്നത്.

പുതിയ ഒരു ജീവതം സ്വപ്‌നം കണ്ട് ഭര്‍തൃവീട്ടിലേക്ക് വന്നുകയറിയ പെണ്‍കുട്ടിയ്ക്കാണ് ആദ്യദിവസം തന്നെ സാധാരണക്കാര്‍ക്ക് അസഹനീയമായ ഈ പീഡനം നേരിടേണ്ടി വന്നത്. അതും വിവാഹ വേഷത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ മുന്നില്‍ വച്ച് തന്നെ. പെണ്‍കുട്ടിയുടെ മുഖഭാവത്തില്‍ നിന്നുതന്നെ അവരുടെ നിസഹായാവസ്ഥ വ്യക്തമാണ്.

സീരിയലുകളില്‍ മാത്രം കണ്ടിട്ടുള്ള രംഗമാണ് ആ പെണ്‍കുട്ടി തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നത്. അതേസമയം സംഭവം നടക്കുന്ന പ്രദേശത്തെ ആചാരത്തിന്റെ ഭാഗമാണോ ഈ തേങ്ങ അരപ്പിക്കലെന്ന് വ്യക്തമല്ല. കടുത്ത വിമര്‍ശനമാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍