വൈറല്‍

3000 കി.മീ മാത്രം ഓടി കട്ടപ്പുറത്തായ ‘ഇന്നോവ’ യെ റീത്ത്‌കൊണ്ട് അലങ്കരിച്ച് പ്രദര്‍ശിപ്പിക്കുന്നു/വീഡിയോ

കട്ടപ്പുറത്തായ ‘ഇന്നോവ’ കാര്‍ ഉടമസ്ഥന്‍ ഷോറൂമിന്റെ മുമ്പിലും നഗര പ്രദേശങ്ങളിലും ലോറിയില്‍ കൊണ്ടു നടന്ന് പ്രദര്‍ശിപ്പിക്കുകയാണ്.

3000 കി.മീ മാത്രം ഓടി കട്ടപ്പുറത്തായ ‘ഇന്നോവ’ കാര്‍ ഉടമസ്ഥന്‍ റീത്ത്‌കൊണ്ട് അലങ്കരിച്ച് വണ്ടി എടുത്ത് ഷോറൂമിന്റെ മുമ്പിലും നഗര പ്രദേശങ്ങളിലും ലോറിയില്‍ കൊണ്ടു നടന്ന് പ്രദര്‍ശിപ്പിക്കുകയാണ്. ലോറിയുടെ വശങ്ങളില്‍ വലിയ ഫ്‌ളക്‌സുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാര്യവട്ടം, കഴക്കൂട്ടം റോഡുകളിലൂടെയാണ് പ്രദര്‍ശനം. ഇതിനെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


‘RIP.. എന്റെ പേര് ഇന്നോവ ക്രസ്റ്റ. എന്റെ വില 27 ലക്ഷം. ഞാന്‍ ഇറങ്ങീട്ട് 4 മാസം. ഞാന്‍ ആകെ ഓടിയത് 3345 കി.മീ. ഞാന്‍ വന്നത് നിപ്പോണ്‍ ടൊയോട്ടയില്‍ നിന്ന്. പക്ഷെ എന്റെ വിധി ഇങ്ങനെ.’ എന്നാണ് ഫ്‌ളക്‌സുകളില്‍ എഴുത്തിയിരിക്കുന്നത്. വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍