വൈറല്‍

തിരുവനന്തപുരത്ത് ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തിന് 115 രൂപ: യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ജൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിന് മുന്നിലെ ഹോട്ടലില്‍ ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തിന് ഈടാക്കിയത് 115 രൂപ. ബില്‍ സഹിതം യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായി. അബ്ദുള്‍ അലീഫ് എന്ന യുവാവാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ചെറീസ് ആന്‍ഡ് ബെറീസ് റസ്‌റ്റോറന്റില്‍ നിന്നാണ് അബ്ദുള്‍ അലീഫ് നാരങ്ങ വെള്ളം വാങ്ങിക്കുടിച്ചത്.

ജൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അല്‍പ്പം തിരക്കിലായതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ല. അബ്ദുള്‍ ലത്തീഫിന്റെ പ്രതിഷേധ കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

“ഇന്നൊരു എട്ടിന്റെ പണി നാരങ്ങാവെള്ളത്തില്‍ കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ..! അത്ര മഹത്തരം എന്നൊന്നും പറയാനാവാത്ത അകത്തളം, കൊണ്ട് വന്നു സെര്‍വ് ചെയ്ത ഗ്‌ളാസ്സിനു പോലും മിനിമത്തില്‍ കവിഞ്ഞ അഴകൊന്നുമില്ല.. അല്പം ഇഞ്ചിനീര് ചേര്‍ത്ത സാധാ നാരങ്ങാ (സോഡാ നഹീ..ഒണ്‍ലി വെള്ളം.. പിന്നെ മിന്റ് ബില്ലിലെയുള്ളൂ ആ ഐറ്റം ഇല്ലന്ന് ആദ്യമേ പറഞ്ഞിരുന്നു) ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ല..!
പിന്നെ നേരെ ഒരു സാദാ സീദാ ജ്യൂസ് പാര്‍ലറില്‍ പോയി 12 രൂപയുടെ അതേ തരം നാരങ്ങാ വെള്ളം കുടിച്ചപ്പോഴാണ് ഇത്തിരിയെങ്കിലും സമാധാനമായത്..

അല്ല കോയ, ശരിക്കും ഒരു ജിഞ്ചര്‍ ലൈമിന് 115 രൂപായൊക്കെ വിലയുണ്ടോ..??”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍