വായിച്ചോ‌

ആര്‍എസ്എസുകാര്‍ പറയുന്നത് പോലെ നെഹ്രു ശാഖയില്‍ പോയിട്ടുണ്ടോ? എന്താണ് സത്യം?

Print Friendly, PDF & Email

1931 ആയപ്പോളേക്കും കോണ്‍ഗ്രസിന്റെ പ്രധാന വളണ്ടിയര്‍ വിഭാഗമായി സേവാ ദള്‍. കറുത്ത തൊപ്പി ഒഴിച്ചുള്ള കാര്യങ്ങളില്‍ ആര്‍എസ്എസിന് സമാനമായിരുന്നു സേവ ദളിന്റേയും യൂണിഫോം.

A A A

Print Friendly, PDF & Email

അവസാനം തങ്ങളുടെ ചിരവൈരിയും പല്ലും നഖവും ഉപയോഗിച്ച് തങ്ങള്‍ ആക്രമിച്ച് പോന്നിരുന്നതായ നെഹ്രുവിനേയും ആര്‍എസ്എസ് ഏറ്റെടുത്തിരിക്കുന്നു. സാധാരണ സംഘപ്രചാരകന്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ള ആര്‍എസ്എസുകാര്‍ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിട്ടും രക്ഷയില്ലെന്ന് മനസിലായിട്ടാണോ എന്തോ നെഹ്രുവിനെ ഏറ്റെടുക്കാനാണ് ആര്‍എസ്എസിന്റെ ഏറ്റവും പുതിയ ശ്രമം. നെഹ്രുവിനോടുള്ള പുച്ഛവും അവജ്ഞയും നിലനിര്‍ത്തിക്കൊണ്ടാണ് ഏറ്റെടുത്തിരിക്കുന്നത് മാത്രം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആര്‍എസ്എസിനോട് വെറുപ്പായിരുന്നെങ്കിലും പ്ലേ ബോയ് നെഹ്രു പണ്ട് ഞങ്ങളുടെ ശാഖയില്‍ വന്നിട്ടുണ്ട് എന്നാണ് ആര്‍എസ്എസുകാരുടെ അവകാശവാദം.

ഒരു ആര്‍എസ്എസ് അനുഭാവികളുടെ പേജിലാണ് നെഹ്രു ശാഖയ്‌ക്കെത്തി എന്ന് പറഞ്ഞുള്ള ഫോട്ടോകള്‍ കൊടുത്തിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഫാന്‍സ് പേജാണ്. ഇത് നെഹ്രുജി ആര്‍എസ്എസ് ശാഖയില്‍ നില്‍ക്കുന്ന ചിത്രം. ഇനി പറയൂ നെഹ്രുജി കാവി ഭീകരനാണോ. ആര്‍എസ്എസ് ശൈലിയിലുള്ള ട്രൗസര്‍ യൂണിഫോമിട്ട് തൊപ്പി വച്ച് കയ്യില്‍ ദണ്ഡ് എന്നറിയപ്പെടുന്ന വടിയും കുത്തിപ്പിടിച്ച് ലക്ഷണമൊത്ത നല്ല അസല്‍ സംഘിയായി നില്‍ക്കുകായാണ് ഈ ഫോട്ടോയിലെ ജവഹര്‍ലാല്‍ നെഹ്രു. മേയ് 11നാണ് ഈ വ്യാജ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1939ല്‍ യുപിയിലെ (ഇന്ന് ഉത്തര്‍പ്രദേശ്, അന്ന് യുണൈറ്റഡ് പ്രൊവിന്‍സ്) നൈനിയില്‍ നിന്ന പകര്‍ത്തിയതാണ് ചിത്രം. നെഹ്രു വച്ചിരിക്കുന്നത് വെള്ള തൊപ്പിയാണ്. ആര്‍എസ്എസുകാര്‍ വയ്ക്കുന്നത് കറുത്ത തൊപ്പിയും. ന്യൂസ് 18 ഹിന്ദി ന്യൂസ് ചാനല്‍ പറയുന്നത് ഈ ചിത്രം കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ സേവാ ദളിന്റെ പരിപാടിയുടേതാണ് എന്നാണ്.

1924ലാണ് സേവാ ദള്‍ രൂപീകരിക്കുന്നത്. കോണ്‍ഗ്രസ് മുന്നോട്ട് പോയത് മഹാത്മ ഗാന്ധിയുടെ അഹിംസ, അക്രമരാഹിത്യം തുടങ്ങിയ ആശയങ്ങളില്‍ അടിയുറച്ചാണെങ്കിലും സേവ ദളുകാര്‍ക്ക് സ്വയരക്ഷക്ക് വേണ്ടി കായിക പരിശീലനം നല്‍കിയിരുന്നു. 1931 ആയപ്പോളേക്കും കോണ്‍ഗ്രസിന്റെ പ്രധാന വളണ്ടിയര്‍ വിഭാഗമായി സേവാ ദള്‍. കറുത്ത തൊപ്പി ഒഴിച്ചുള്ള കാര്യങ്ങളില്‍ ആര്‍എസ്എസിന് സമാനമായിരുന്നു സേവ ദളിന്റേയും യൂണിഫോം. കാക്കി ട്രൗസറും വടിയുമെല്ലാം ഉണ്ട്.

വായനയ്ക്ക്: https://goo.gl/mA5Dm1

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍