വൈറല്‍

കൊറിയയിലെത്തിയ റഷ്യന്‍ ഉമ്മകള്‍: ഒരു ലോകകപ്പ് കാഴ്ച (വീഡിയോ)

ജിയോണ്‍ അത് ആസ്വദിച്ച് ചിരിക്കുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ ഇതിനെയൊരു ലൈംഗികാതിക്രമമായി കാണാന്‍ കഴിയുമോ എന്ന ചൂടുപിടിച്ച ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ.

ലോകകപ്പ് വേദിക്ക് പുറത്തെ റിപ്പോര്‍ട്ടിംഗിനിടെ ടിവി ചാനലുകളുടെ വനിതാ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറെ ചുംബിയ്ക്കാനുള്ള യുവാവിന്റെ ശ്രമം വലിയ വിവാദമായിരുന്നു. കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക ജൂലിയത് ഗോണ്‍സാലസ് തെറാന്‍ പിടുസി (പീസ് ടു കാമറ) നല്‍കിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഒരു റഷ്യക്കാരന്‍ ശരീരത്തില്‍ കടന്നുപിടിച്ച് ചുംബിച്ച ശേഷം സ്ഥലം വിട്ടത്. ചെയ്ത തെറ്റിന് ഇയാള്‍ പിന്നീട് ജൂലിയതിനോട് മാപ്പ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കൊറിയന്‍ ചാനലിന്റെ പുരുഷ റിപ്പോര്‍ട്ടറെ സ്‌നേഹത്തോടെ ഉമ്മ വച്ചിട്ട പോകുന്ന രണ്ട് റഷ്യന്‍ യുവതികളെയാണ് ഒരു വീഡിയോയില്‍ കാണുന്നത്.

ജൂണ്‍ 28നാണ് സംഭവമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയന്‍ ചാനല്‍ എംബിഎന്നിന്റെ റിപ്പോര്‍ട്ടര്‍ ജിയോണ്‍ ഗുവാങ് റിയോളിനാണ് റഷ്യന്‍ യുവതികളുടെ സ്‌നേഹ ചുംബനങ്ങള്‍. ജിയോണ്‍ അത് ആസ്വദിച്ച് ചിരിക്കുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ ഇതിനെയൊരു ലൈംഗികാതിക്രമമായി കാണാന്‍ കഴിയുമോ എന്ന ചൂടുപിടിച്ച ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍