കേരളത്തില്‍ മുസ്ലീങ്ങള്‍ ഹിന്ദു ക്ഷേത്രം ആക്രമിച്ചെന്നും ഹിന്ദു സ്ത്രീയെ ആക്രമിച്ച് പരിക്കേല്പ്പിച്ചന്നുമുള്ള വ്യാജ പ്രചാരണം ശക്തമാക്കി സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത്. ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ട സ്ത്രീയുടെ ഫോട്ടോ, കേരളത്തില്‍ മുസളീങ്ങളാല് ആക്രമിക്കപ്പെട്ട ഹിന്ദു സ്ത്രീയെന്ന തരത്തില്‍ പ്രചരിപ്പിച്ചാണ് സംഘപരിവാര്‍ വര്‍ഗീയ കലാപത്തി്ന് ശ്രമിക്കുന്നത് ബിജെപി എംപിയും ബോളിവുഡ് നടനുമായ പരേഷ് റാവല്‍ അടക്കമുള്ളവര്‍ ഇത് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ പരേഷ് റാവല്‍ പിന്നീട് ഇത് അക്കൌണ്ടില്‍ നിന്ന് നീക്കം ചെയ്തു.
സോഷ്യല്‍ മീഡിയ വഴി സംഘപരിവാര്‍ വ്യാജപ്രചരണങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ശംഖ്നാദ് പോലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഈ വ്യാജ പ്രചരണം. ആക്രമിക്കപ്പെട്ട സ്ത്രീയുടെ ചിത്രവും തകര്‍ക്കപ്പെട്ട ഒരു കൃഷ്ണ വിഗ്രഹത്തിന്റെ ചിത്രവും ചേര്‍ത്ത് വച്ചിരിക്കുകയാണ്. കേരളത്തില്‍ മുസ്ലീങ്ങള്‍ ക്ഷേത്രം ആക്രമിച്ച് ഹിന്ദു സ്ത്രീയെ ക്രൂരമായി ആക്രമിച്ചുവെന്ന് പറഞ്ഞാണ് ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. 'ഷോക്കിങ്: മതേതര കേരളത്തില്‍ മുസ്ലീങ്ങളാല്‍ ആക്രമിക്കപ്പെട്ട പ്രതിമയും ക്ഷേത്രവും പ്രായമായ ഹിന്ദു സ്ത്രീയും. എന്തുകൊണ്ടാണ് ബോളിവുഡ് മിണ്ടാതിരിക്കുന്നത്?' എന്നാണ് ശംഖ്നാദ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'പൂജ ചെയ്തതിന്റെ പേരില്‍ കേരളത്തില്‍ ഹിന്ദു സ്ത്രീയെ ക്രൂരമായി മര്‍ദ്ദിക്കുകയും വിഗ്രഹം തകര്‍ക്കുകയും ചെയ്തു, ശാന്തി ദൂതന്മാര്' എന്ന് പറഞ്ഞും ചിലര്‍ ഈ ചിത്രം ട്വീറ്റു ചെയ്യുന്നുണ്ട്. 'HinduDeniedEqualtiy' എന്ന ഹാഷ് ടാഗിലാണ് വ്യാജപ്രചാരണം നടക്കുന്നത്.
2017 ഒക്ടോബര്‍ എട്ടിന് സപ്റ്റോദിശ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്ന ബംഗ്ലാദേശി യുവതിയുടെ ഫോട്ടോയാണ് വ്യാജ പ്രചരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുന്നത്. തെക്ക്-കിഴക്കന്‍ ബംഗ്ലാദേശിലെ ഛാട്ടോഗ്രാം ജില്ലയില്‍ നോര്‍ത്തേണ്‍ ബാംബൂ സ്റ്റേഷനടുത്ത് നിന്നുള്ളതാണ് ഈ ഫോട്ടോ എന്നാണ് 2017ലെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മകന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ അമ്മയെന്ന് പറഞ്ഞുകൊണ്ടാണ് ഈ ചിത്രം അന്ന് ഷെയര്‍ ചെയ്തിരുന്നത്.
Sanghi Fake News Busted.
— Advaid (@Advaidism) April 25, 2018
ShankhNaad (@ShankhNaad) used a 6 month old images from Bengal and twists them as "Elderly Hindu woman brutally attacked by Muslims in Kerala."
Please take action @KeralaCMO pic.twitter.com/IjYk4RpkjR
Just now got the Translation of this post. This picture is not even from India.
— Advaid (@Advaidism) April 25, 2018
Its from Uttar Jaldi, Chittagong district, Bangladesh. pic.twitter.com/vryRrv99d9
Take a close look at the language written on the T-shirt. pic.twitter.com/pnzCCANYzO
— Advaid (@Advaidism) April 25, 2018