TopTop
Begin typing your search above and press return to search.

ബ്രസീലിന്റെ ടീം മൊത്തം ആരാ? കത്തോലിക്കരാണ്. അസ്സൽ റോമൻ കത്തോലിക്കർ. എന്നാൽ, അർജന്റീനയോ?

ബ്രസീലിന്റെ ടീം മൊത്തം ആരാ? കത്തോലിക്കരാണ്. അസ്സൽ റോമൻ കത്തോലിക്കർ. എന്നാൽ, അർജന്റീനയോ?
പരുഷമായ ഭാഷ കൊണ്ടും, കടുത്ത പ്രയോഗങ്ങൾ കൊണ്ടും ചാനൽ ചർച്ചയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുളള രാഷ്ട്രീയ നിരീക്ഷകനാണ് അഡ്വ എ ജയശങ്കർ. മുണ്ടുടുത്ത മുസോളിനി എന്ന് പിണറായി വിജയനെയും, കുട്ടിക്കുരങ്ങൻ എന്ന് എം സ്വരാജിനെയും ചാനൽ ചർച്ചയിൽ വിശേഷിപ്പിച്ച ജയശങ്കറിന്റെ നിലപാട് വലിയ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. രാഷ്ട്രീയത്തിന് പകരം റഷ്യയിൽ നടക്കാന്‍ പോകുന്ന ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ ജയശങ്കർ വിലയിരുത്തിയാല്‍ എങ്ങനെയിരിക്കും എന്നാണ് ട്രോളര്‍മാരുടെ ചിന്ത. അതിലൊന്ന് ഇങ്ങനെ;

ഈ വേൾഡ് കപ്പിൽ ബ്രസീൽ ജയിക്കുമെന്ന് ഞാൻ പറയുന്നത് വെറുതെയല്ല. നമ്മള് കണാകുണാ പറഞ്ഞിട്ട് കാര്യമില്ല. നിങ്ങള് കാര്യം മനസിലാക്കണം.

ഈ അർജന്റീനക്കാരൻമാർ ചെലപ്പം സെമി പോലും കാണില്ല. വേണങ്കിൽ ഞാൻ ബെറ്റ് വെക്കാം. ഇവൻമാർ ഫൈനലിൽ വന്നാൽ ബ്രസീൽ സുന്ദരമായി അവൻമാരെ തോൽപ്പിക്കും.

സമുദായം നോക്കാതെ ഗോളടിക്കലൊന്നും ഇനിയുള്ള കാലത്ത് നടക്കൂല്ല ... ബ്രസീലിന്റെ ടീം മൊത്തം ആരാ? കത്തോലിക്കരാണ്. അസ്സൽ റോമൻ കത്തോലിക്കർ. എന്നാൽ, അർജന്റീനയോ? ശ്രദ്ധിച്ചോ എന്നറിയില്ല, അവരുടെ ടീമിൽ മൊത്തം ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റുകാരാണ്. അവൻമാർക്ക് എന്തേലും നിലയും വിലയുമുണ്ടോ? നികേഷേ.. മാർപ്പാപ്പ പോലും ബ്രസീലിനൊപ്പമല്ലെ? അതല്ലേ അവരുടെ ശക്തി.

ഇനി അർജന്റീനക്കാരുടെ ഗോളിയെ നോക്ക്. വില്ലിയോ, ഫ്രാങ്കോയോ ആണ് പോസ്റ്റിന് കാവല് നിൽക്കുക. രണ്ടാളും കത്തോലിക്കരല്ലേ... സ്വന്തം ടീമിലെ ഉണ്ണാക്കൻമാരായ ഇവാഞ്ചലിക്കലുകളെ കാണുന്നത് തന്നെ ഇവൻമാർക്ക് ചതുർത്ഥിയാ. ബ്രസീലിന്റെ അസ്സല് കത്തോലിക്കൻമാര് ബോളും കൊണ്ട് വരുമ്പം ഇവര് പിടിക്വോ? ഉന്നംതെറ്റിപ്പോയാല്‍ പിടിച്ച് കുരിശും വരച്ച് വലയിലിട്ട് കൊടുക്കും. അതാ അവസ്ഥ.

പിന്നെ, നിങ്ങളീപ്പറയുന്ന ഇരട്ടചങ്കൻ മെസ്സി. അവൻ പെന്തക്കോസ്തല്ലേ? മറഡോണയുടെയൊക്കെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത ആ അൽപ്പനുണ്ടോ? വല്ല കുടുംബമഹിമയും ഉള്ളവനാണോ? കൃസ്തീയ സഭകളെ പരിഗണിക്കാതെയൊന്നും ഈ ലോകകപ്പിൽ ജയിക്കാൻ പറ്റില്ല നികേഷേ.. ഈ പെന്തകോസ്ത്കാരനെയൊക്കെ ആരെങ്കിലും പിടിച്ച് ഫോർവേർഡ് ആക്കുവോ? അതാണ് ഞാൻ അർജന്റീന തോക്കുമെന്ന് പറയുന്നത്. പിന്നെ, അർജന്റീനയുടെ കോച്ച് അസംബ്ലീസ് ഓഫ് ഗോഡിന്റെയാളാ.. അയാള് കത്തോലിക്ക സഭ പറയുന്നേന് അപ്പുറം പോവില്ല നികേഷേ... ഈ ഊള മെസ്സിയെ കോർട്ടിലിറക്കിയാലല്ലേ അവന് പന്ത് തട്ടാൻ പറ്റു. അത് കോച്ച് തീരുമാനിക്കും. നിങ്ങള് കണ്ടോ..

നമ്മളിതൊന്നും കാണാതെ വിലയിരുത്തിയിട്ട് വല്ല കാര്യവുമുണ്ടോ..??

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/trending-timesofindia-wrongly-reports-akantonys-son-chargesheeted-in-ambulance-scam-case/

http://www.azhimukham.com/keralam-youth-revolts-in-congress-writes-mbsanthosh/

Next Story

Related Stories