TopTop
Begin typing your search above and press return to search.

ജീവിച്ചിരിപ്പുള്ള ആരെങ്കിലുമായും ഈ വൃദ്ധന്റെ ചിത്രത്തിന് സാദൃശ്യമുണ്ടെങ്കില്‍ അത് യാദൃശ്ചികമാകുമോ?

ജീവിച്ചിരിപ്പുള്ള ആരെങ്കിലുമായും ഈ വൃദ്ധന്റെ ചിത്രത്തിന് സാദൃശ്യമുണ്ടെങ്കില്‍ അത് യാദൃശ്ചികമാകുമോ?
അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് രസകരമായ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവുകള്‍ സംബന്ധിച്ചാണ് ഇത്. പലിശവരുമാനത്തിന് നികുതി ഇളവ് നല്‍കുന്ന പരിധി 10,000 മുതല്‍ 50,000 വരെയാക്കി ഉയര്‍ത്തുന്നതായാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം കൊടുത്തിട്ടുള്ള ഗ്രാഫിക്‌സ് ചിത്രത്തിലെ വടി കുത്തിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം ഒന്ന് സൂക്ഷിച്ച് നോക്കൂ. ആരുടെയെങ്കിലും മുഖച്ഛായ തോന്നുന്നുണ്ടോ - അത് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചില രസികന്മാരും പിന്നെ ദോഷൈകദൃക്കുകളും അഭിപ്രായപ്പെടുന്നത്. കുറ്റം പറയാനാവില്ല. കണ്ടാന്‍ അങ്ങനെയൊക്കെ തോന്നുന്നുണ്ട്.

Next Story

Related Stories