വൈറല്‍

കപൂര്‍ തരൂരായി; ശശി തരൂരിന് അനുശോചന പ്രവാഹം

A A A

Print Friendly, PDF & Email

അന്തരിച്ചത് ബോളിവുഡ് താരം ശശി കപൂര്‍. അനുശോചന പ്രവാഹം കോണ്‍ഗ്രസ് എം പി ശശി തരൂരിനും. ഒടുവില്‍ ശശി കപൂറിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി തന്റെ അനുശോചന കുറിപ്പ് ട്വീറ്റ് ചെയ്തതോടെയാണ് തരൂരിനുള്ള അനുശോചന പ്രവാഹം നിലച്ചത്. ‘അതിശയോക്തിപരമല്ലെങ്കിലും അകാല’ത്തുള്ളതാണെന്നാണ് അനുശോചന സന്ദേശങ്ങളെ കുറിച്ച് ശശി തരൂര്‍ പ്രതികരിച്ചത്.

സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍ ‘ശശി തരൂരി’ന്റെ മരണത്തില്‍ അനുശോചിക്കുന്നതായി ടൈംസ് നൌ ചാനല്‍ തെറ്റായി ട്വീറ്റ് ചെയ്തതാണ് ആശയ കുഴപ്പം ഉണ്ടാക്കിയത്. തെറ്റ് ചൂണ്ടിക്കാണിച്ചതോടെ ചാനല്‍ ഈ ട്വീറ്റ് നീക്കം ചെയ്യുകയും തരൂരിനോട് ഖേദം പ്രകടനം നടത്തുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍