Top

‘പാവാടയ്ക്കുള്ളില്‍ എന്താണെന്ന് കാണിച്ചു തരൂ’; സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ മോഡലിന് നേരെ ലൈംഗികാതിക്രമം

‘പാവാടയ്ക്കുള്ളില്‍ എന്താണെന്ന് കാണിച്ചു തരൂ’;  സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ മോഡലിന് നേരെ ലൈംഗികാതിക്രമം
‘പാവാടയ്ക്കുള്ളില്‍ എന്താണെന്ന് കാണിച്ചു തരൂ’. സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ മോഡലും ബ്ലോഗറുമായ പെണ്‍കുട്ടിയോട് രണ്ടു യുവാക്കള്‍ ചോദിച്ചതാണ്. പാവാട പിടിച്ചുവലിച്ചതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്നും വീണ പെണ്‍കുട്ടിയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്.

താന്‍ നേരിട്ട അപമാനം പെണ്‍കുട്ടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് പൊതുസമൂഹം വിഷയം അറിഞ്ഞത്. ചുറ്റിലുമുണ്ടായ ആളുകള്‍ ആരും തന്നെ പ്രതികരിക്കാന്‍ തയ്യാറായില്ല എന്നും അതിനെ തുടര്‍ന്ന് യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി ട്വിറ്ററില്‍ കുറിച്ചു.

ഇന്‍ഡോറിലെ തിരക്കുപിടിച്ച റോഡിലാണ് സംഭവം നടന്നത്. എന്നിട്ടും ആരുംതന്നെ യുവാക്കളെ തടയാന്‍ തയ്യാറായില്ല. ഇതുപോലെ നിസ്സഹായമായ ഒരു അവസ്ഥ തനിക്ക് ഉണ്ടായിട്ടില്ലെന്നും പെണ്‍കുട്ടി ട്വീറ്റ് ചെയ്തു. “ഞാന്‍ എന്തു ധരിക്കണം എന്നത് എന്‍റെ തിരഞ്ഞെടുപ്പാണ്. ഒരു പാവാട ധരിച്ചു എന്നത് എന്നോട് മോശമായി പെരുമാറാനുള്ള ലൈസന്‍സ് അല്ല.” പെണ്‍കുട്ടി ട്വീറ്റ് ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ എത്തിയ വൃദ്ധന്‍ പറഞ്ഞത് അവള്‍ ധരിച്ച പാവാടയാണ് കുഴപ്പെമെന്നാണ്.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുമ്പോഴാണ് ഇന്‍ഡോറില്‍ നിന്നുള്ള സംഭവം പുറത്തുവരുന്നത്.





Next Story

Related Stories