വൈറല്‍

അമ്മയെ ഞെട്ടിച്ച് എയര്‍പോര്‍ട്ടില്‍ കുഞ്ഞു മകന്റെ സ്വീകരണം!

ഭര്‍ത്താവ് തമാശക്കാരനാണ്, ഞാന്‍ വിമാനം ഇറങ്ങിയപ്പോള്‍ മകന്‍ പിടിച്ചു കൊണ്ട് നിന്ന സൈന്‍ബോര്‍ഡാണ് ഇത് എന്ന അടിക്കുറിപ്പോടെയാണ് ബര്‍ബറ ചിത്രം പോസ്റ്റ് ചെയ്തത്

അഴിമുഖം

ബിസിനസ് ട്രിപ്പ് കഴിഞ്ഞ് നാട്ടിലേക്ക് തിരികെ വന്ന ഒക്ലഹോമ സ്വദേശിയായ യുവതിക്ക് എയര്‍പോര്‍ട്ടില്‍ മകന്‍ ഒരുക്കിയത് വ്യത്യസ്തമായ സ്വീകരണം. അര്‍ക്കനാസിലെ നിര്‍മ്മാണ കമ്പനിയായ ഫോര്‍ട്ട് സ്മിത്തിന് വേണ്ടി ബര്‍ബറ നിയല്‍സണ്‍ എന്ന യുവതി ഒരാഴ്ചത്തെ ബിസിനസ് ട്രിപ്പിന് പോയത്. ഇവരെ സ്വീകരിക്കാന്‍ ഭര്‍ത്താവ് ബ്രാന്‍ഡഡന്‍ നിയല്‍സണും മകന്‍ ഡെയ്മണുമാണ് എയര്‍പോര്‍ട്ടിലെത്തിയത്.

ബര്‍ബറയെ സ്വീകരിക്കാന്‍ ഇരുവരും ഒരു വ്യത്യസ്ത സൈന്‍ ബോര്‍ഡാണ് തയ്യാറാക്കിയത്. ”വെല്‍കം ഹോം ഫ്രം പ്രിസണ്‍ മം” എന്നാണ് ഈ ബോര്‍ഡില്‍ എഴുതിയിരുന്നത്. സൈന്‍ ബോര്‍ഡുമായി വളരെ സന്തോഷത്തിലാണ് മകന്‍ നില്‍ക്കുന്നതെന്ന് ചിത്രത്തില്‍ വ്യക്തമാകുന്നു. മകന്റെ ചിത്രം എടുത്ത് ബര്‍ബറ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം ഉടന്‍ തന്നെ വൈറലുമായി. ഭര്‍ത്താവ് തമാശക്കാരനാണ്, ഞാന്‍ വിമാനം ഇറങ്ങിയപ്പോള്‍ മകന്‍ പിടിച്ചു കൊണ്ട് നിന്ന സൈന്‍ബോര്‍ഡാണ് ഇത് എന്ന അടിക്കുറിപ്പോടെയാണ് ബര്‍ബറ ചിത്രം പോസ്റ്റ് ചെയ്തത്.

ബര്‍ബറയുടെ സുഹൃത്തുക്കളും ഈ പോസ്റ്റ് ഏറ്റെടുത്തു. ” ഒരു സുഹൃത്ത് ബിസിനസ് ടൂറിന് പോയിട്ട് തിരിച്ചു വന്നപ്പോള്‍ ഭര്‍ത്താവും മകനും അവരെ സ്വീകരിച്ചത് ഇങ്ങനെയാണ്! ഞാന്‍ ചിരിച്ചു മരിച്ചു” – എന്ന അടിക്കുറിപ്പോടെയാണ് ബാര്‍ബറയുടെ ഒരു സുഹൃത്ത് ഈ ചിത്രം ഷെയര്‍ ചെയ്തത്. ഇതിനോടകം തന്നെ ഈ ചിത്രം 84,000 തവണ ഷെയര്‍ ചെയ്തു കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍