വൈറല്‍

സച്ചിന് തെലുങ്ക് നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ശ്രീ റെഡ്ഡി; മലയാളികളുടെ തെറിവിളി

താന്‍ സത്യമാണ് പറയുന്നതെന്നും തനിക്ക് പൊതുജന ശ്രദ്ധയില്‍ താല്‍പര്യമില്ലെന്നും ശ്രീ റെഡ്ഡി പറഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കറിന് തെലുങ്ക് സിനിമ നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് നടി ശ്രീ റെഡ്ഡി. തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ആരോപിച്ച് അരയ്ക്ക് മുകളില്‍ നഗ്നയായി പ്രതിഷേധിച്ചതിലൂടെയാണ് ശ്രീ റെഡ്ഡി ശ്രദ്ധിക്കപ്പെട്ടത്. ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതുകൊണ്ടാണ് തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായതെന്ന് ശ്രീ റെഡ്ഡി ആരോപിച്ചിരുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കാരന്‍ എന്നാണ് ശ്രീ റെഡ്ഡി പറയുന്നത്. ‘charmi’ng girlമായി സച്ചിന് പ്രേമബന്ധമുണ്ട് എന്നാണ് ശ്രീ റെഡ്ഡി പോസ്റ്റില്‍ പറയുന്നത്. നടി ചാര്‍മി കൌറിനെയാണ് ശ്രീ റെഡ്ഡി ഉദ്ദേശിക്കുന്നത് എന്നാണ് സൂചന. ഉന്നതനായ ഒരു ചാമുണ്ഡേശ്വര്‍ സ്വാമിയാണ് സച്ചിനും നടിക്കും ഇടനിലക്കാരനായിരുന്നത് എന്നും സച്ചിനെ പോലെ വലിയ മനുഷ്യര്‍ക്ക് ഇത്തരം ബന്ധങ്ങള്‍ അനായാസകരമാകുമെന്നും ശ്രീ റെഡ്ഡി ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെടുന്നു.

ഇത്തരക്കാര്‍ വളരെ നല്ലവരാണെന്നും സത്യസന്ധരാണെന്നും പെരുമാറ്റത്തില്‍ തോന്നിപ്പിക്കും. നല്ലവരെന്ന് ലോകത്തെ കാണിക്കാന്‍ അവര്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടും. താന്‍ സത്യമാണ് പറയുന്നതെന്നും തനിക്ക് പൊതുജന ശ്രദ്ധയില്‍ താല്‍പര്യമില്ലെന്നും ശ്രീ റെഡ്ഡി പറഞ്ഞു. നടന്‍ നാനി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ബിഗ് ബോസ് രണ്ടാം ഭാഗത്തിലെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും ശ്രീ റെഡ്ഡി ആരോപിച്ചിരുന്നു. അതേസമയം ശ്രീറെഡ്ഡിക്ക് നേരെ അസഭ്യവര്‍ഷവും കടന്നാക്രമണവുമായി സച്ചിന്‍റെ മലയാളി ആരാധകര്‍ രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍