വൈറല്‍

മല്ലു വേറെ ലെവലാണ് ഭായ്.. ഫിഫ വേദിയില്‍ കാറ്റലോണിയയെയും കിംഗ് ജോംഗിനെയും പിന്തുണച്ച് ആരാധകര്‍

Print Friendly, PDF & Email

ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പില്‍ കൊച്ചിയ്ക്ക് അനുവദിച്ച വേദിയും ആഗോള പ്രതിഷേധങ്ങളുടെ വേദിയാക്കുകയാണ് മലയാളികള്‍

A A A

Print Friendly, PDF & Email

സൂര്യന് കീഴില്‍ ഏത് വിഷയത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നവരാണ് മലയാളികള്‍. അമേരിക്കയുടെ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെ നാം പ്രകടനം സംഘടിപ്പിക്കുന്നതും ആഗോള പ്രശ്‌നങ്ങളെ പോലും ഇവിടെ ഉയര്‍ത്തിക്കാണിക്കുന്നതുമെല്ലാം മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പില്‍ കൊച്ചിയ്ക്ക് അനുവദിച്ച വേദിയും ആഗോള പ്രതിഷേധങ്ങളുടെ വേദിയാക്കുകയാണ് മലയാളികള്‍.

സ്‌പെയിനില്‍ നിന്നും കാറ്റലോണിയയെ മോചിപ്പിക്കണമെന്നും റോക്കറ്റ് മാന്‍ കിം ജോംഗ് ഉന്നിന് പിന്തുണയും അര്‍പ്പിക്കുകയാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍. കാറ്റലോണിയ സ്‌പെയിന്‍ അല്ലെന്നാണ് ഒരു പോസ്റ്ററിലൂടെ ഇവര്‍ പറയുന്നത്. അതുപോലെ ലോകത്തിലെ യഥാര്‍ത്ഥ പോരാളികള്‍ക്ക് ലാല്‍ സലാം എന്ന് പറയുന്ന പോസ്റ്ററില്‍ കിമ്മിന്റെയും ഉത്തരകൊറിയന്‍ ഫുട്‌ബോള്‍ ടീമിന്റെയും ചിത്രങ്ങളും ചേര്‍ത്തിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍