വൈറല്‍

ബംഗളൂരുവിലെ ബിജെപി ഓഫീസിന് മുന്നില്‍ നരേന്ദ്ര മോദി പക്കോഡ സ്റ്റാള്‍; രാജ്യത്തുടനീളം തുടങ്ങാന്‍ ജിഗ്നേഷ് മേവാനി

സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്ന ഈ സംരംഭം രാജ്യത്തുടനീളം വ്യാപിപ്പിക്കണമെന്നാണ് ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ അഭിപ്രായം. പുതിയ തൊഴില്‍ അവസരങ്ങരങ്ങളൊരുക്കാത്ത മോദി സര്‍ക്കാരിനെതിരായ വേറിട്ട പ്രതിഷേധമായാണ് ജിഗ്നേഷ് ഇതിനെ അവതരിപ്പിക്കുന്നത്.

ബംഗളൂരുവിലെ ബിജെപി സിറ്റി ഓഫീസിന് മുന്നില്‍ സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്ന നരേന്ദ്ര മോദി പക്കോഡ സ്റ്റാള്‍ തുറന്നിരിക്കുന്നു. കിട്ടുന്ന വരുമാനം കുറഞ്ഞ കൂലിയിലും കുറവാണെന്ന് പ്രത്യേകം ബാനറില്‍ എഴുതി വച്ചിട്ടുണ്ട്. സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്ന ഈ സംരംഭം രാജ്യത്തുടനീളം വ്യാപിപ്പിക്കണമെന്നാണ് ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ അഭിപ്രായം. പുതിയ തൊഴില്‍ അവസരങ്ങളൊരുക്കാത്ത മോദി സര്‍ക്കാരിനെതിരായ വേറിട്ട പ്രതിഷേധമായാണ് ജിഗ്നേഷ് ഇതിനെ അവതരിപ്പിക്കുന്നത്. കര്‍ണാടക ഫോര്‍ എംപ്ലോയ്‌മെന്റ് എന്ന പ്രതിഷേധ കൂട്ടായ്മയാണ് ബംഗളൂരുവില്‍ ഈ ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍