വൈറല്‍

വിമാനം വൈകിപ്പിച്ചു: അല്‍ഫോണ്‍സ് കണ്ണന്താനത്തിന് യാത്രക്കാരിയുടെ ശകാരം

സ്ഥലമെത്തി വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോള്‍ ഒപ്പം യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയുടെ ശകാരം മന്ത്രിക്ക് കേള്‍ക്കേണ്ടി വരുകയും ചെയ്തു. തന്‍റെ സമയത്തിനും വിലയുണ്ട് എന്നാണ് അവര്‍ പറയുന്നത്.

വെറും 32 മിനുട്ട് കൊണ്ട് ശബരിമല നടന്നുകയറിയ അല്‍ഫോണ്‍സ് കണ്ണന്താനം എയര്‍പോര്‍ട്ടിലെത്താന്‍ പക്ഷെ വൈകി. കേന്ദ്രമന്ത്രിക്ക് വേണ്ടി വിമാനം പുറപ്പെടാനും വൈകി. വിഐപികള്‍ക്ക് വേണ്ടി വിമാനം വൈകിപ്പിക്കുക പതിവാണ്. എന്നാല്‍ ഇത്തവണ യാത്രക്കാരുടെ അമര്‍ഷവും പ്രതിഷേധവും മറ നീക്കി പുറത്തുവന്നു. സ്ഥലമെത്തി വിമാനത്താവളത്തിന് പുറത്തിറങ്ങിയപ്പോള്‍ ഒപ്പം യാത്ര ചെയ്തിരുന്ന ഒരു സ്ത്രീയുടെ ശകാരം മന്ത്രിക്ക് കേള്‍ക്കേണ്ടി വരുകയും ചെയ്തു. തന്‍റെ സമയത്തിനും വിലയുണ്ട് എന്നാണ് അവര്‍ പറയുന്നത്. താനൊരു ഡോക്ടര്‍ ആണെന്നും പറയുന്നു. തനിക്ക് ഇക്കാര്യത്തില്‍ വിശദീകരണം എഴുതി തരണമെന്നും അവര്‍ ആവശ്യപ്പെടുന്നു. താനല്ല അതിന് ഉത്തരവാദിത്തപ്പെട്ടയാള്‍ എന്നാണ് കണ്ണന്താനത്തിന്‍റെ മറുപടി. ന്യൂസ് 18 അടക്കമുള്ള ചാനലുകള്‍ ഈ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.

വീഡിയോ കാണാം:

കണ്ണന്താനം വീണ്ടും തള്ളന്താനം: 32 മിനിറ്റുകൊണ്ട് ശബരിമല കയറിയ തള്ളലിനെ ഏറ്റെടുത്ത് ട്രോളര്‍മാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍