വൈറല്‍

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനും ശബരിമല തന്ത്രിയുമാകണം, ബ്രാഹ്മണര്‍ മാംസമുള്ള ഈശ്വരന്മാര്‍: സുരേഷ് ഗോപി

ചോരയും മാംസവുമുള്ള ഈശ്വരന്മാരാണ് പൂണൂല്‍ ഇടുന്നവര്‍. അടുത്ത ജന്മത്തിലെങ്കിലും പൂണൂല്‍ ഇടുന്ന വര്‍ഗത്തില്‍ പെട്ട് ജനിക്കണമെന്നും ശബരിമലയിലെ തന്ത്രിമുഖ്യനാവണമെന്നും സുരേഷ് ഗോപി ആഗ്രഹം പ്രകടിപ്പിച്ചു.

അടുത്ത ജന്മത്തില്‍ ബ്രാഹ്മണനാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. ഇന്നലെ തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുമ്പോളാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ഭൂപരിഷ്കരണത്തില്‍ ഭൂമി നഷ്ടമായവര്‍ക്ക് പിന്നീട് കൈ നീട്ടിയപ്പോള്‍ ഒന്നും കിട്ടിയില്ല. ബ്രാഹ്മണര്‍ അടിച്ചമര്‍ത്തപ്പെടാന്‍ കാത്തിരിക്കേണ്ടതില്ല. യോഗക്ഷേമസഭയുടെ ഈ സമ്മേളനത്തോടെ അടിച്ചമര്‍ത്തപ്പെടാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനമുണ്ടാവണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട്. ഈശ്വരനോട് പ്രാര്‍ത്ഥിക്കാന്‍ പിന്തുണ നല്‍കുന്ന പൂജാരിയും കണ്‍കണ്ട ദൈവമാണ്. ചോരയും മാംസവുമുള്ള ഈശ്വരന്മാരാണ് പൂണൂല്‍ ഇടുന്നവര്‍. മരിച്ച് മണ്ണടിഞ്ഞ് ചാരമായി, വളമായി അതില്‍ നിന്നും ഒരു ബീജം ഉത്ഭവിച്ച് അടുത്ത ജന്മത്തിലെങ്കിലും പൂണൂല്‍ ഇടുന്ന വര്‍ഗത്തില്‍ പെട്ട് ജനിക്കണമെന്നും ശബരിമലയിലെ തന്ത്രിമുഖ്യനാവണമെന്നും സുരേഷ് ഗോപി ആഗ്രഹം പ്രകടിപ്പിച്ചു. ബ്രാഹ്മണ സമൂഹത്തിന് അര്‍ഹിക്കുന്നത് കിട്ടാന്‍ വേണ്ടി രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ വെടിഞ്ഞ് സമൂഹത്തിന് നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ നല്‍കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍