വൈറല്‍

ഈജിപ്ഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്റെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്റര്‍ നടപടി വിവാദമാകുന്നു

പോലീസിന്റെ മനുഷ്യാവകാശധ്വംസനങ്ങളെ കുറിച്ചുള്ള പോസ്റ്റ് ഇട്ടതിന്റെ പേരില്‍ 2007ല്‍ അബ്ബാസിന്റെ യുടൂബ് അക്കൗണ്ട് റദ്ദാക്കിയിരുന്നു

പ്രമുഖ ഈജിപ്ഷ്യന്‍ മാധ്യമപ്രവര്‍ത്തകനും അവകാശപ്പോരാളിയുമായ വെയേല്‍ അബ്ബാസിന്റെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിന്റെ നടപടി വിവാദമാകുന്നു. എന്തിനാണ് ട്വിറ്റര്‍ തന്റെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് വ്യക്തിമായിട്ടില്ലെന്നും അബ്ബാസ് ഫേസ്ബുക്കില്‍ പറഞ്ഞു. ഒരു നിശ്ചിതകാലത്തേക്ക് അക്കൗണ്ട് മരവിപ്പിക്കുന്നു എന്ന്് മാത്രമാണ് ട്വിറ്റര്‍ അദ്ദേഹത്തിന് നല്‍കിയ സന്ദേശം. കഴിഞ്ഞ മാസം ട്വിറ്റര്‍ അബ്ബാസിന്റെ വിലാസം മരവിപ്പിക്കുമ്പോള്‍ അദ്ദേഹത്തെ 350,000 പേര്‍ വായിക്കുുണ്ടായിരുന്നു. മുന്‍ ലോക ചെസ് ചാമ്പ്യന്‍ ഗാരി കാസ്പറോവ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അബ്ബാസിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്്.

ഈജിപ്തില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍ പുറം ലോകത്ത് എത്തിക്കുന്നതില്‍ അബ്ബാസിന്റെ അക്കൗണ്ടിന് വളരെ പ്രാധാന്യമുണ്ടെന്ന് ഈജിപ്തില്‍ നിന്നുള്ള മനുഷ്യാവകാശപ്രവര്‍ത്തകനായ ഷെരീഫ് അസര്‍ ട്വീറ്റ് ചെയ്തു. ഈജിപ്തിലെ പ്രതിസന്ധിയില്‍ പീഡനം എല്‍ക്കുകയും കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ 250,000 ട്വീറ്റുകളാണ് നഷ്ടപ്പെട്ടതെന്ന്് അബ്ബാസ് ട്ടോഗര്‍ ഇന്‍ ചീഫായ വെബ്‌സൈറ്റ് Misr [email protected] പറഞ്ഞു.

ഈജിപ്തിലെ പോലീസ് നടത്തു മനുഷ്യാവകാശധ്വംസനങ്ങളെ കുറിച്ചുള്ള പോസ്റ്റ് ഇട്ടതിന്റെ പേരില്‍ 2007ല്‍ അബ്ബാസിന്റെ യുടൂബ് അക്കൗണ്ട് റദ്ദാക്കിയിരുന്നു. മനുഷ്യാവകാശധ്വംസനങ്ങള്‍ രേഖപ്പെടുത്തിയതിന്റെ പേരില്‍ അബ്ബാസ് നൈറ്റ് ഇന്റര്‍നാഷണല്‍ ജേണലിസം അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍