വൈറല്‍

തെംസ് നദിക്ക് കുറുകെ ബൈക്ക് കൊണ്ട് സിസര്‍ കട്ട്: യുഎസ് സ്റ്റണ്ട് റൈഡറുടെ സാഹസികപ്രകടനം

Print Friendly, PDF & Email

അതുല്യ പ്രകടനത്തിലൂടെ ട്രാവിസ് പസ്ത്രാന ലോക റെക്കോഡിട്ടു. ഈ രണ്ട് ബാര്‍ജുകള്‍ക്കും ഇടയില്‍ 75 അടി അകലമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.

A A A

Print Friendly, PDF & Email

പുറകിലേയ്ക്കുമുള്ള മലക്കം മറിച്ചിലുകള്‍ ജിംനാസ്റ്റിക്‌സിലും നീന്തല്‍ക്കുളത്തിലുള്‍പ്പടെ പലയിടങ്ങളിലും കാണാറുണ്ട്. ഒട്ടും എളുപ്പമല്ല ഈ അഭ്യാസം. ബൈക്ക് കൊണ്ട് ഒരു നദിയില്‍ ഇരുവശത്തായി സ്ഥാപിച്ചിരിക്കുന്ന ഒരു വേദിയില്‍ നിന്ന് മറ്റൊരു വേദിയിലേക്കുള്ള മലക്കം മറിച്ചിലിന്‍റെ വീഡിയോ ആണിത്. ലണ്ടനിലെ തെംസ് നദിയിലാണ് ഈ സാഹസിക പ്രകടനം നടന്നത്. അമേരിക്കക്കാരനായ സ്റ്റണ്ട് റൈഡര്‍ ട്രാവിസ് പസ്ത്രാന തന്റെ ബൈക്ക് കൊണ്ട് മലക്കം മറിഞ്ഞ് ചാടിയത് നദിയില്‍ രണ്ട് ഭാഗങ്ങളിലായി തയ്യാറാക്കിയിരുന്ന ഒരു വേദിയില്‍ നിന്ന് മറ്റൊന്നിലേയ്ക്കാണ്. ഈ അതുല്യ പ്രകടനത്തിലൂടെ ട്രാവിസ് പസ്ത്രാന ലോക റെക്കോഡിട്ടു. ഈ രണ്ട് ബാര്‍ജുകള്‍ക്കും ഇടയില്‍ 75 അടി അകലമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ.

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള പസ്ത്രാനയുടെ അദ്ഭുതകരമായ പ്രകടനം കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍