വൈറല്‍

‘പൂവിനുളളിൽ പൂ വിരിയും പൂക്കാലം വന്നു’: ആറളം ഫാം ജീവനക്കാരി തങ്കമ്മയുടെ കിടിലൻ പെർഫോമൻസ്

ലീല സന്തോഷ് അടക്കമുള്ളവർ തങ്കമ്മയുടെ ഗാനം ഫേസ്ബുക്കിൽ പങ്കു വെച്ചിട്ടുണ്ട്.

പ്രായ ലിംഗ ഭേതമന്യേ ഏതൊരു മനുഷ്യർക്കും അവരുടെ കലാപരമായ ശേഷികൾ പ്രകടിപ്പിക്കാനുള്ള സ്‌പേസ് ഒരുക്കുന്നു എന്നത് ആണ് സോഷ്യൽ മീഡിയയുടെ ഏറ്റവും വലിയ പ്ലസ് പോയന്റ്. സംഗീത അഭിരുചി മുതൽ, സാഹിത്യ രംഗത്തെ വ്യക്തികളുടെ കഴിവുകൾ കൂടുതൽ പേരിലേക്കെത്തിക്കാൻ വിവിധ അവസരങ്ങൾ  സമൂഹ മാധ്യമങ്ങളിൽ ഇന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഏറ്റവും ആധികൾ വൈറൽ ആയിരിക്കുന്നത്. ആറളം ഫാം ജീവനക്കാരിയായ തങ്കമ്മ എന്ന സ്ത്രീയുടെ മധുര മനോഹരമായ ഒരു ഗാനം ആണ്. ചലച്ചിത്ര പ്രവർത്തക ലീല സന്തോഷ് അടക്കമുള്ളവർ തങ്കമ്മയുടെ ഗാനം ഫേസ്ബുക്കിൽ പങ്കു വെച്ചിട്ടുണ്ട്.

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1981 – ൽ പുറത്തിറങ്ങിയ താരാട്ട് എന്ന ചിത്രത്തിലെ ‘പൂവിനുള്ളിൽ പൂ വിരിയും’ എന്ന ഗാനം ആണ് തങ്കമ്മ ആലപിച്ചിരിക്കുന്നത്.`’ഇതൊക്കെയല്ലേ നമ്മൾ ഷെയർ ചെയ്യേണ്ടത്.. കേട്ടുനോക്കൂ ഒന്നും പറയാനില്ല’ എന്ന അടിക്കുറിപ്പോടു കൂടി ആണ് പ്രസ്തുത വീഡിയോ ആളുകൾ ഷെയർ ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍