വൈറല്‍

“ബാര്‍ ബാര്‍ ഫേങ്കോ, ഹസാര്‍ ബാര്‍ ഫേങ്കോ”: നോട്ട് നിരോധനത്തേയും മോദിയേയും ട്രോളി ഗായകസംഘം

ഇന്ത്യ കണ്ട ഏറ്റവും വലിയ പാരഡിക്ക് വീഡിയോ സമര്‍പ്പിക്കുന്നതായി അവര്‍ പറയുന്നു. മോദിയെ ‘വികാസ് കേ പിതാ’ (വികസനത്തിന്‍റെ പിതാവ്) എന്ന് വിളിച്ചാണ് പരിഹസിക്കുന്നത്.

മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷകത്തില്‍ പാട്ടിലൂടെ നോട്ട് പിന്‍വലിക്കലിനേയും രൂക്ഷമായി പരിഹസിക്കുകയാണ് ഈ ഗായകസംഘം. 1962ലെ ചൈന ടൗണ്‍ എന്ന സിനിമയില്‍ മുഹമ്മദ് റാഫിയുടെ ശബ്ദത്തില്‍ ഷമ്മി കപൂര്‍ ആടിത്തിമിര്‍ത്ത ഹിറ്റ് ഗാനം ബാര്‍ ബാര്‍ ദേഖോയാണ് ട്രോളര്‍മാര്‍ ഉപയോഗിച്ചിരിക്കുന്നത്. The Banned എന്ന് പേരുള്ള സംഘമാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ പാരഡിക്ക് വീഡിയോ സമര്‍പ്പിക്കുന്നതായി അവര്‍ പറയുന്നു. ഒരു പ്രത്യേക എഴുത്തുകാരന്റെ, കലാകാരന്റെ, ശൈലി തമാശക്ക് വേണ്ടി അനുകരിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്.

മോദിയെ ‘വികാസ് കേ പിതാ’ (വികസനത്തിന്‍റെ പിതാവ്) എന്ന് വിളിച്ചാണ് പരിഹസിക്കുന്നത്. മോദിയുടെ പ്രസംഗത്തിലെ സ്ഥിരം വാക്കുകളായ മിത്രോം, ഭായിയോം – ബഹനോം തുടങ്ങിയവ രസകരമായി ഉപയോഗിച്ചിരിക്കുന്നു. മോദി ഭക്തന്മാരെ നന്നായി ട്രോളുന്നുണ്ട്. നോട്ട് നിരോധനം മൂലം ജനങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വീഡിയോ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയേയും വെറുതെവിടുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍