വൈറല്‍

“നോ ക്യാഷ്, നോ ക്യാഷ്”: നോട്ട് നിരോധനത്തെ തൂക്കിയടിച്ച് ചിമ്പുവിന്റെ പാട്ട്

Print Friendly, PDF & Email

നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ടുള്ള രജനീകാന്തിന്റേയും കമല്‍ഹാസന്റേയും ട്വീറ്റുകള്‍ ചിമ്പു നാട്ടുകാരെ ഓര്‍മ്മിപ്പിക്കുന്നു.

A A A

Print Friendly, PDF & Email

ഗാന്ധി നോട്ട് രണ്ടും അംബേലാകി പോയാച്ച്. ബാങ്ക് എടിഎമ്മില്‍ അസ്‌ക് ബുസ്‌ക് ആയാച്ച് നോ ക്യാഷ്…കേള്‍വി കേക്കാമ കൊണ്ടാടലാം…നോ ക്യാഷ്, നോ ക്യാഷ്…ചിമ്പു എന്ന ചിലമ്പരസന്‍ എസ് ടി ആര്‍ പാടിത്തകര്‍ക്കുകയാണ്. പാട്ടിന്റെ പേര് ഡീമണിറ്റൈസേഷന്‍ ആന്തം. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം ജനജീവിതത്തില്‍ ഏല്‍പ്പിച്ച ദുരിതം വ്യക്തമാക്കുന്ന ഗാന വീഡീയോയാണ് ചിമ്പു ഇറക്കിയിരിക്കുന്നത്.

കള്ളപ്പണക്കാര്‍ കൊള്ളമുതലുമായി വിദേശത്തേക്ക് കടന്നതായും കള്ളപ്പണം വെളുപ്പിക്കപ്പെട്ടതായും ചിമ്പു പറയുന്നു. നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ടുള്ള രജനീകാന്തിന്റേയും കമല്‍ഹാസന്റേയും ട്വീറ്റുകള്‍ ചിമ്പു നാട്ടുകാരെ ഓര്‍മ്മിപ്പിക്കുന്നു. ആശയം അരുള്‍ എസിന്റേതാണ്. വരികള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന്റെ മകന്‍ കബിലന്‍ വൈരമുത്തു. സംഗീതം ബാലമുരളി ബാലു.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍