വൈറല്‍

കാണികളുടെ മുന്നില്‍വെച്ച് സര്‍ക്കസ് കടുവ പരിശീലകനെ കടിച്ചു കീറി/ വീഡിയോ

 സര്‍ക്കസ് നടക്കുന്നതിനിടയില്‍ കടുവ പരിശീലകന് നേരെ ചാടിവീഴുകയായിരുന്നു

കാണികളുടെ മുന്നില്‍വെച്ച് സര്‍ക്കസ് കടുവ പരിശീലകനെ കടിച്ചു കീറി. ചൈനയിലെ യിങ്കൗ നഗരത്തിലായിരുന്നു സംഭവം.  സര്‍ക്കസ് നടക്കുന്നതിനിടയില്‍ കടുവ പരിശീലകന് നേരെ ചാടിവീഴുകയായിരുന്നു. പരിശീലകന്റെ സഹായികളും മറ്റുള്ളവരും വടി കൊണ്ട് അടിച്ചും മറ്റും കടുവയെ മാറ്റുകയായിരുന്നു.

തുടര്‍ച്ചയായി 10 ദിവസത്തോളം അഭ്യാസപ്രകടനം നടത്തിയ കടുവ ക്ഷീണിതനായിരുന്നു. കൂടാതെ ദിവസം മൂന്നു തവണ വരെ അഭ്യാസപ്രകടനം നടത്തേണ്ടിവന്നതും കടുവയേ പ്രകോപിപ്പിച്ചിരിക്കുമെന്നാണ് കരുതുന്നത്.കടുവയുടെ ആക്രമണത്തിനിരയായ പരിശീലകന്റെ പരിക്കുകള്‍ ഗുരുതരമല്ലയെന്നാണ് വിവരങ്ങള്‍.   സര്‍ക്കസ് കാണാന്‍ എത്തിയ ആളുകളില്‍ നിന്ന് വെറും 2 മീറ്റര്‍ അകലത്തിലായിരുന്നു  സംഭവം. വീഡിയോ-

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍