വൈറല്‍

ട്രാഫിക്ക് കുരുക്ക്; സമയത്തിന് ഓഫിസില്‍ എത്താന്‍ ബഞ്ചമിന്‍ ഡേവിഡ് ദിവസവും നീന്തുന്നു

Print Friendly, PDF & Email

മ്യൂണിക്കിലുള്ള മറ്റ് ആളുകളും ഈ മാര്‍ഗ്ഗം പിന്തുടരാന്‍ തുടങ്ങിയിട്ടുണ്ട്

A A A

Print Friendly, PDF & Email

തിരക്കേറിയ നഗരത്തിലെ റോഡിലെ ഗതാഗതക്കുരുക്ക് സഹിച്ച് ദിവസവും ഓഫീസിലേക്ക് പോകുന്നത് ബഞ്ചമിന്‍ ഡേവിഡിന് മടുത്തു. അതുകൊണ്ട് ഇപ്പോള്‍ അദ്ദേഹം എല്ലാ ദിവസവും രാവിലെ തന്റെ ലാപ്‌ടോപ്പും വസ്ത്രങ്ങളും ഷൂവുമെല്ലാം വെള്ളം കേറാത്ത ഒരു ബാഗില്‍ നിറയ്ക്കുന്നു. എന്നിട്ട് അത് തന്നെ പുറത്തുകെട്ടിവെച്ച് ജര്‍മ്മനിയില്‍ മ്യൂണിക്കിലെ നദിയിലൂടെ രണ്ട് കിലോമീറ്റര്‍ നീന്തി ജോലിക്കെത്തുന്നു.

‘അത് മനോഹരമാം വിധത്തില്‍ പുതു ഉന്മേഷം പകരുന്നതും ഏറ്റവും പെട്ടെന്ന് എത്താന്‍ സാധിക്കുന്നതുമാണ്,’ തന്റെ പുതിയ ഓഫീസ് യാത്രയെക്കുറിച്ച് ഡേവിഡ് പറയുന്നത്. ‘ഞാന്‍ ബൈക്കിലും ബസിലും കാറിലും നടന്നും പോയിട്ടുണ്ടെങ്കിലും അതൊക്കെ കൂടുതല്‍ സമയം എടുക്കുന്നു. ഇന്ന് ഒഴുക്ക് ശക്തമായിരുന്നതിനാല്‍ എനിക്കെത്താന്‍ 12 മിനിട്ടേ വേണ്ടിവന്നുള്ള,’ എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ബഞ്ചമിന്റെ സഞ്ചാരം പാലത്തിന് മുകളില്‍ നില്‍ക്കുന്ന വഴിയാത്രക്കാരുടെ പരിഹാസത്തിന് ചിലപ്പോഴൊക്കെ പാത്രമാവാറുണ്ട്. എന്നാല്‍ ഗതാഗതക്കുരുക്കില്‍ കാത്തിരിക്കുന്നതിനെക്കാള്‍ വേഗമേറിയതും ആയാസരഹിതവുമാണ് തന്റെ മാര്‍ഗ്ഗമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ‘ഞാന്‍ ഒരു സന്യാസിയൊന്നുമല്ല…ഞാന്‍ ബൈക്കില്‍ പോകുമ്പോള്‍ മിക്കപ്പോഴും കാറുകാരുമായി ഉടക്കുണ്ടാക്കും.. കാല്‍നടയായി പോകുമ്പോള്‍ ബൈക്കുകാരോടും.’

എന്നാല്‍ ബാവേറിയന്‍ തലസ്ഥാനത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന നദി, മഞ്ഞുകാലത്ത് കൊടും തണുപ്പുള്ളതായി മാറും. നാല് ഡിഗ്രി മാത്രമായിരിക്കും അപ്പോള്‍ ഊഷ്മാവ്. ‘വേനല്‍ക്കാലത്താണ് ഞാന്‍ ഈ മാര്‍ഗ്ഗം അധികവും സ്വീകരിക്കുക. ഞാന്‍ അത്ര ആത്മവിശ്വാസം ഇല്ലാത്ത ആളാണ്. പക്ഷെ കുറച്ചു കൂടി നീളമുള്ള ഒരു നീന്തല്‍ കുപ്പായം ഉണ്ടെങ്കില്‍ മഞ്ഞുകാലത്തും നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതേയുള്ളു,’ എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍, സംഭവം വളരെ രസകരമാണ് എന്ന് തിരിച്ചറിഞ്ഞതോടെ മ്യൂണിക്കിലുള്ള മറ്റ് ആളുകളും ഈ മാര്‍ഗ്ഗം പിന്തുടരാന്‍ തുടങ്ങിയിട്ടുണ്ട്. ഏത് ദിവസം തന്നോടൊപ്പം നദിയില്‍ ഒരു ഡസന്‍ നീന്തല്‍ക്കാരെങ്കിലും ഉണ്ടാവാറുണ്ട് എന്ന് ഡേവിഡ് പറയുന്നു. പക്ഷെ തന്റെ പുതിയ മാര്‍ഗ്ഗത്തില്‍ അവര്‍ തിരക്കുണ്ടാക്കുന്നതില്‍ അദ്ദേഹത്തിന് ആശങ്കയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍