കാറിലെത്തി നവജാത ശിശുവിനെ റോഡില്‍ ഉപേക്ഷിക്കുന്ന സ്ത്രീ. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ഒരു തെരുവിലെ സിസിടിവിയില്‍ പതിഞ്ഞതാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ദൃശ്യം. ആളൊഴിഞ്ഞ തെരുവില്‍ ഹുണ്ടായ് സാന്‍ഡ്രോ കാറിലെത്തിയ മുഖം മറച്ച സ്ത്രീ വിന്‍ഡോയിലുടെ കുഞ്ഞിനെ തെരുവില്‍ കളയുകയായിരുന്നു. തുണിയില്‍ പൊതിഞ്ഞ നിലയിലാണ് നവജാത ശിശുവിനെ ഉപേക്ഷിക്കുന്ന ദൃശ്യം ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്.
കൃത്യസമയത്ത കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ തെരുവ് നായ്ക്കളുടെ അടക്കമുള്ളവയുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാനായി. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കുഞ്ഞിനുള്ള ചികില്‍സ തുടരുകയാണെന്നും ആരോഗ്യ നിലമമെച്ചപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
നവജാത ശിശുവിനെ രക്ഷിതാക്കള്‍ പള്ളിക്കുമുന്നില്‍ ഉപേക്ഷിച്ച സംഭവം കൊച്ചിയില്‍ റിപോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് യുപിയിലും സമാന സംഭവം അരങ്ങേറിയത്. എടപ്പളിയിലെ സെന്റ് ജോര്‍ജ്ജ് ചര്‍ച്ചിനു മുന്നിലായിരുന്നു തൃശുരില്‍ നിന്നുള്ള ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്.
#WATCH An unidentified woman drops a new-born baby on a street from a car in Muzaffarnagar. CMO Muzaffarnagar says, "the new-born is under treatment but her condition remains critical. We are hopeful of her recovery." (Source:CCTV footage) pic.twitter.com/Q6gyEAo6Q6
— ANI UP (@ANINewsUP) June 6, 2018
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.