Top

എമ്മാ സ്റ്റോണും റെയാന്‍ ഗോസ്ലിംഗും എആര്‍ റഹ്മാന്റെ തമിഴ് ഗാനത്തിന് ചുവട് വയ്ക്കുന്നു/ വീഡിയോ

എമ്മാ സ്റ്റോണും റെയാന്‍ ഗോസ്ലിംഗും എആര്‍ റഹ്മാന്റെ തമിഴ് ഗാനത്തിന് ചുവട് വയ്ക്കുന്നു/ വീഡിയോ
അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഹോളിവുഡ് ചിത്രം ലാ ലാ ലാന്‍ഡിലെ നായിക നായന്മാരായ എമ്മാ സ്റ്റോണും റെയാന്‍ ഗോസ്ലിംഗും എആര്‍ റഹ്മാന്റെ തമിഴ് ഗാനത്തിന് ചുവട് വയ്ക്കുന്നു. എമ്മാ സ്റ്റോണും റെയാന്‍ ഗോസ്ലിംഗും 'ലാ ലാ ലാന്‍ഡ്'-ലെ ലൌവ്ലി നൈറ്റ് ഡാന്‍സ് എന്ന ഗാനത്തിന്റെ അകമ്പടിയോടെ ചെയ്യുന്ന നൃത്തത്തിന്റെ എഡിറ്റഡ് റിമിക്‌സ് വേര്‍ഷനാണ് വൈറലായിരിക്കുന്നത്.


'മിന്‍സാര കനവ്' എന്ന തമിഴ് ചിത്രത്തിലെ എആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ 'വെണ്ണിലവേ.. വെണ്ണിലവേ..' എന്ന ഗാനമാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രഭുദേവയും കാജലും മനോഹരമാക്കിയ ഈ ഗാനത്തിലെ ദൃശ്യങ്ങള്‍ എമ്മാ സ്റ്റോണും റെയാന്‍ ഗോസ്ലിംഗും കൂടുതല്‍ മനോഹരമാക്കിയെന്നാണ് വീഡിയോ കണ്ട ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

Next Story

Related Stories