TopTop
Begin typing your search above and press return to search.

അജയ് ദേവ്ഗണിനെ വാട്‌സ് ആപ്പ് 'കൊന്നു'; ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതായി വ്യാജ വാര്‍ത്ത

അജയ് ദേവ്ഗണിനെ വാട്‌സ് ആപ്പ്
വാട്‌സ് ആപ്പിലെ വ്യാജ പ്രചാരണങ്ങളുടെ പുതിയ ഇര നടന്‍ അജയ് ദേവ്ഗണ്‍ ആണ്. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള മഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അജയ് ദേവ്ഗണ്‍ മരിച്ചു എന്നാണ് വാട്‌സ് ആപ്പിലൂടെ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ച മുമ്പ് പ്രചരിച്ച് തുടങ്ങിയ സന്ദേശം കഴിഞ്ഞ ദിവസം വീണ്ടും വ്യാപകമായി. വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചുവരുകയാണ്. അകിവ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അജയ് ദേവ്ഗണ്‍ മുംബൈയില്‍ തന്നെയുണ്ട്.




Next Story

Related Stories