വൈറല്‍

കാട്ടുപന്നി ഹോട്ടലില്‍; വയനാട്ടില്‍ നിന്നുള്ള വീഡിയോ

Print Friendly, PDF & Email

മൃഗങ്ങളുടെ കാടിറക്കത്തിന്റെ പുതിയ അനുഭവങ്ങളിലൂടെയാണ് വയനാടന്‍ ജനത കടന്നുപോകുന്നത്

A A A

Print Friendly, PDF & Email

കാട്ടുപന്നികള്‍ നാട്ടിലിറങ്ങുന്നത് വയനാട്ടുകാര്‍ക്ക് അത്ര പുതുമയുള്ള കാര്യമല്ല. പക്ഷേ അത് മിക്കപ്പോഴും രാത്രിയാണ് എന്നു മാത്രം. എന്നാല്‍ ഇന്ന് രാവിലെ കേണിച്ചിറയിലെ ഒരു ഹോട്ടലിലും ലോഡ്ജിലും പട്ടാപ്പകലാണ് കാട്ടുപന്നി വിളയാടിയത്. സാധാരണ നാട്ടു പന്നിയെ പോലെ നിരുപദ്രവകാരിയല്ല ഈ ജീവി. വെപ്രാളപ്പെട്ടിട്ടുള്ള പാച്ചിലില്‍ മുന്‍പില്‍ കാണുന്ന എന്തിനെയും തേറ്റകൊണ്ട് കുത്തിയേക്കാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. വന്‍തോതില്‍ കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ കര്‍ഷകര്‍ക്ക് വെടിവെയ്ക്കാനുള്ള ഉത്തരവും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് നല്കിയിട്ടുണ്ട്.

എന്തായാലും മൃഗങ്ങളുടെ കാടിറക്കത്തിന്റെ പുതിയ അനുഭവങ്ങളിലൂടെയാണ് വയനാടന്‍ ജനത കടന്നുപോകുന്നത്.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍