UPDATES

വൈറല്‍

“ഫക്ക് ഓഫ്”: ട്രംപിന് ഒരു നടുവിരല്‍ നമസ്‌കാരം

വിര്‍ജിനിയയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബില്‍ നിന്ന് പുറത്തുകടന്ന ട്രംപിനെ ഈ സ്ത്രീ പിന്തുടര്‍ന്ന് നടുവിരല്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു.

പ്രസിഡന്റ് ട്രംപിന്റെ വാഹനവ്യൂഹം റോഡിലൂടെ നീങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു സ്ത്രീ സൈക്കിളില്‍ ട്രംപിന്റെ കാറിന് സമീപമെത്തുകയും നടുവിരല്‍ ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തത്. വിര്‍ജിനിയയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബില്‍ നിന്ന് പുറത്തുകടന്ന ട്രംപിനെ ഈ സ്ത്രീ പിന്തുടര്‍ന്ന് നടുവിരല്‍ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. തന്നെ മറികടന്ന് ട്രംപിന്‍റെ വാഹനം പോയപ്പോളാണ് യുവതി പ്രതിഷേധം അറിയിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് ഈ ഫോട്ടോ പുറത്തുവിട്ടത്. ഏതായാലും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ സ്ത്രീയുടെ രസകരമായ പ്രതിഷേധം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍