വൈറല്‍

ഇതിലേയും ഭേദം കമ്പിപ്പാര എടുത്തു മോഷ്ടിക്കാനിറങ്ങല്‍: വേണുവിനോടുള്ള യുവാവിന്റെ മറുപടി വൈറല്‍

Print Friendly, PDF & Email

കോട്ടും സൂട്ടും ഇട്ടത് കൊണ്ട് വേണു ബാലകൃഷ്ണന്‍ ജഡ്ജി ആകില്ലെന്ന് യുവാവ് ഓര്‍മിപ്പിക്കുന്നു. ദയവ് ചെയ്തു കേരള സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കരുതെന്നും ആവശ്യപ്പെട്ടാണ് വീഡിയോ അവസാനിക്കുന്നത്.

A A A

Print Friendly, PDF & Email

ആലുവയില്‍ ഉസ്മാന്‍ എന്നയാളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാതൃഭൂമി ചാനലില്‍ വേണു നയിച്ച ചര്‍ച്ചാ വിവാദമാകുന്നു.’ പ്രിയപ്പെട്ട മുസ്ലിം സഹോദരങ്ങളേ, ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയില്‍ കഴിയുന്ന നിങ്ങളുടെ മേല്‍ മുഖ്യമന്ത്രി ചാര്‍ത്തി തന്ന കളങ്കം ‘ എന്നാണു ചര്‍ച്ചയുടെ ആമുഖമായി വേണു വിഷം അവതരിപ്പിച്ചത്. എന്നാല്‍ വേണു വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുന്നു എന്ന് സോഷ്യല്‍ മീഡിയയിലെ ഇടതു അനുകൂലികള്‍ ആരോപിച്ചു. തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനങ്ങളാണ് വേണു ബാലകൃഷ്ണന്‍ നേരിട്ടത്. ഇക്കൂട്ടത്തില്‍ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്.

കോട്ടും സൂട്ടും ഇട്ടത് കൊണ്ട് വേണു ബാലകൃഷ്ണന്‍ ജഡ്ജി ആകില്ലെന്ന് യുവാവ് ഓര്‍മിപ്പിക്കുന്നു. മുസ്ലിം ആയതിന്റെ പേരിലല്ല മറിച്ച് പോലീസിനെ കയ്യേറ്റം ശ്രമിച്ചതിന്റെ പേരിലാണ് ഉസ്മാന്‍ അറസ്‌റ് ചെയ്യപ്പെട്ടത്, വല്ല മതപ്രഭാഷണത്തിനു പോകുന്നതാണ് നല്ലത് എന്നും യുവാവ് തുടരുന്നു. ദയവ് ചെയ്തു കേരള സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കരുതെന്നും അപേക്ഷിക്കുന്നുണ്ട്. കമ്പിപ്പാര എടുത്ത് മോഷണത്തിന് ഇറങ്ങുന്നതാണ് നല്ലതെന്നു പറഞ്ഞു കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ കാണാം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഡിവൈഎഫ്‌ഐയുടെ ബോര്‍ഡുകളില്‍ ചെഗുവേരയ്ക്കും ഇഎംഎസിനും പകരം മെസിയും നെയ്മറും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍