പെണ്‍കുഞ്ഞുങ്ങളെ നശിപ്പിക്കുന്ന കാലത്ത് സാക്ഷി ഒരു ഓര്‍മ്മപ്പെടുത്തല്‍; സെവാഗ്

അഴിമുഖം പ്രതിനിധി

ഗുസ്തി താരം സാക്ഷി മാലികിന് വിവിധ മേഖലകളില്‍ നിന്നും അഭിനന്ദനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഒട്ടുമിക്ക പ്രമുഖരും ആശംസകള്‍ സാക്ഷിയെ അറിയിച്ചു കഴിഞ്ഞു. ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്‍റെയും ബോക്സിംഗ് താരം വിജേന്ദര്‍ സിംഗിന്റെയും ട്വീറ്റുകള്‍ അതില്‍ വ്യത്യസ്ത പുലര്‍ത്തുന്നതാണ്. രാജ്യത്ത് പെണ്‍കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് പെണ്‍കുട്ടികള്‍ എത്ര വിലമതിക്കുന്നവരാണ് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

‘പെണ്‍കുഞ്ഞുങ്ങളെ നശിപ്പിക്കുന്ന കാലത്ത് സാക്ഷി ഒരു ഓര്‍മ്മപ്പെടുത്തലാണ്. പെണ്‍കുഞ്ഞുങ്ങളെ നശിപ്പിക്കുന്നില്ല എങ്കില്‍ സാക്ഷിയെപ്പോലെ അനേകം സ്ത്രീകള്‍ ഇന്ത്യയുടെ അഭിമാനമാകും’ എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്.

‘ബോക്സിംഗ് താരം വിജേന്ദര്‍ സിംഗും വ്യത്യസ്തമായ രീതിയില്‍ ആണ് സാക്ഷിയെ അഭിനന്ദിച്ചത്. സാക്ഷിയെ പ്രോത്സാഹിപ്പിക്കുകയും വിജയത്തിലേക് നയിക്കുകയും ചെയ്ത അവരുടെ അമ്മയ്ക്കും അഭിനന്ദനം’- എന്ന് വിജേന്ദര്‍ ട്വീറ്റ് ചെയ്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍