TopTop
Begin typing your search above and press return to search.

ലോ അക്കാഡമിയിലെ ഭൂവിനിയോഗം സംബന്ധിച്ച് അന്വേഷണം വേണം: റവന്യൂ മന്ത്രിക്ക് വി എസിന്‍റെ കത്ത്

ലോ അക്കാഡമിയിലെ ഭൂവിനിയോഗം സംബന്ധിച്ച് അന്വേഷണം വേണം: റവന്യൂ മന്ത്രിക്ക് വി എസിന്‍റെ കത്ത്
ലോ അക്കാഡമിയുടെ ഭൂവിനിയോഗം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, വിഎസ് കത്തയച്ചു. ലോ അക്കാഡമിയ്ക്ക് ഭൂമി പതിച്ച് നല്‍കിയത് മുതലുള്ള ഭൂ വിനിയോഗം സംബന്ധിച്ച് അന്വേഷിക്കണം എന്നാണ് വിഎസ് കത്തില്‍ ആവശ്യപ്പെടുന്നത്. ലോ അക്കാഡമിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് ചന്ദ്രശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു.

ലോ അക്കാഡമി സമരം വിദ്യാര്‍ഥികളുടെ മാത്രം പ്രശ്നമല്ലെന്നും അത് പൊതു പ്രശ്നമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയായി വിഎസ് ഇന്ന് പറഞ്ഞു. ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും വിദ്യാര്‍ഥി സംഘടനകളുടെ സമരം മാത്രമാണ് വിഷയമെന്നും കോടിയേരി പറഞ്ഞിരുന്നു.

Next Story

Related Stories