TopTop

സദാചാര ഗുണ്ടകളുടെയും പൊലീസിന്റെയും സദാചാര പൊലീസിംഗ് നിര്‍ത്തിക്കണം: വിഎസ്

സദാചാര ഗുണ്ടകളുടെയും പൊലീസിന്റെയും സദാചാര പൊലീസിംഗ് നിര്‍ത്തിക്കണം: വിഎസ്
സംസ്ഥാനത്ത് പലയിടങ്ങളിലും അരങ്ങേറുന്ന സദാചാര ഗുണ്ടായിസം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍. ക്രമസമാധാന പ്രശ്‌നമുണ്ടാവുമ്പോള്‍ അതില്‍ ഇടപെടുകയും നടപടിയെടുക്കുയും ചെയ്യേണ്ടത് പോലീസാണ്. പൊലീസ് ചെയ്യേണ്ട പണി ഗുണ്ടകള്‍ ഏറ്റെടുത്താല്‍ അത് അരാജകത്വം സൃഷ്ടിക്കും. ഇത് ഒരുതരത്തിലും അനുവദിക്കാവുന്നതല്ലെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അഴീക്കലില്‍ യുവാവ് ആത്മഹത്യ ചെയ്യാനിടയായത് സദാചാര ഗുണ്ടകളുടെ മര്‍ദ്ദനവും ഭീഷണിയും മൂലമാണെന്നാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്. സദാചാര പോലീസ് ചമയുന്ന ഗുണ്ടകള്‍ യുവാവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതായും ആരോപണമുണ്ട് സദാചാര ഗുണ്ടായിസം നടത്തുന്നവരെ നിയമവിധ്വംസകരായി കണക്കാക്കി നിയമനടപടികള്‍ സ്വീകരിക്കണം. ചില സ്ഥലങ്ങളിലെല്ലാം പൊലീസ് തന്നെ സദാചാരപാലനത്തിന്റെ പേരില്‍ യുവതീയുവാക്കളെ അനാവശ്യമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇത് തടയാനും ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

Next Story

Related Stories