Top

രാഹുല്‍ സ്‌നേഹിച്ചോട്ടെ, എനിക്ക് മോദിയെ വെറുപ്പാണ്, പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതയും യോജിച്ച നേതാവ്: കെജ്രിവാൾ

രാഹുല്‍ സ്‌നേഹിച്ചോട്ടെ, എനിക്ക് മോദിയെ വെറുപ്പാണ്, പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതയും യോജിച്ച നേതാവ്: കെജ്രിവാൾ
ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാന്‍ തയ്യാറായാല്‍ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി യും പ്രധാനമന്ത്രി പദത്തിന് യോജിച്ച നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റുന്നതിനാണ് ഏറ്റവും പ്രധാനമായി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ രാഹുല്‍ ഗാന്ധിയ്ക്ക് ഇഷ്ടപ്പെടുന്നുണ്ടായിരിക്കാം, എനിക്ക് അദ്ദേഹത്തെ വെറുപ്പാണ്, കേജ്രറിവാള്‍ പറഞ്ഞു. ഭരണഘടനയെ ദുരുപയോഗിക്കുകയും ആള്‍ക്കൂട്ട ആക്രമണവും കലാപങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്യുന്ന ഒരാളെ സ്‌നേഹിക്കാന്‍ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
മോദി അമിത്ഷാ  ദ്വന്ദത്തെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനിയില്‍ അന്നത്തെ എല്ലാ പ്രതിപക്ഷപാര്‍ട്ടികളും ഒന്നിച്ചുനിന്നിരുന്നെങ്കില്‍ ഹിറ്റ്‌ലറെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാനയിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് ആപ്പ് സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നിലപാടുമൂലമാണ് സഖ്യം പരാജയപ്പെട്ടതെന്നാണ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപിയായിരുന്നു വിജയിച്ചത്.

also read- മാനേജ്മെന്റിന്റെ കടുംപിടുത്തം, സമരം; അവസാനവര്‍ഷ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെ കോഴിക്കോട് കെ.എം.സി.ടി ആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികള്‍

Next Story

Related Stories