TopTop

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ പ്രസവം റോഡില്‍

യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ പ്രസവം റോഡില്‍
ആതുരശുശ്രൂഷയുടെ മറ്റൊരു അവഗണനയുടെ കൂടി കഥ പുറത്ത്. ഉത്തര്‍പ്രദേശിലെ ബഹ്രിയാഷില്‍ ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്ന് യുവതി റോഡില്‍ പ്രസവിച്ചു.

യുവതിയുടെ ബന്ധുക്കള്‍ പല ആശുപത്രികളിലും ആംബുലന്‍സിനായി ശ്രമിച്ചെങ്കിലും ആരും വരാന്‍ തയ്യാറില്ല. ഇതിനിടെ റോഡില്‍ കുഴഞ്ഞുവീണ യുവതി ആരുടെയും സഹാമില്ലാതെ തന്നെ പ്രസവിക്കുകയും ചെയ്തു. അതേസമയം ഇവരുടെ ഭര്‍ത്താവ് പല ആശുപത്രികളിലും ആംബുലന്‍സ് ആവശ്യപ്പെട്ട് യാചിക്കുകയും ചെയ്തിരുന്നു.

ഗ്രാമത്തില്‍ ഒരുപാട് ഉള്‍പ്രദേശത്താണ് ഇവരുടെ വീട് എന്നതിനാലാണ് ആംബുലന്‍സ് സര്‍വീസ് ലഭ്യമല്ലാതെ വന്നത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആരോഗ്യരംഗത്ത് വന്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച യോഗി ആദിത്യനാഥ് സര്‍ക്കാരിന് കിട്ടിയ വന്‍ തിരിച്ചടിയാണ് ഈ സംഭവം.

Next Story

Related Stories