എഡിറ്റര്‍

പശു പറമ്പില്‍ കയറി; ഉടമസ്ഥയെ വിവസ്ത്രയാക്കി കൈവിരലുകള്‍ മുറിച്ചുകളഞ്ഞു

പറമ്പില്‍ കയറി വിള നശിപ്പിച്ച പശുവിന്‍റെ  ഉടമസ്ഥയെ അയല്‍വാസി വിവസ്ത്രയാക്കി മര്‍ദിക്കുകയും കൈവിരലുകള്‍ മുറിക്കുകയും ചെയ്തു. ബംഗാളിലെ മാള്‍ഡ ജില്ലയിലാണ് സംഭവം.

പറമ്പില്‍ മേയാന്‍ വിട്ട പശു കയറു പൊട്ടിച്ചു അയല്‍വാസിയായ ഹരൂണ്‍ ഷെയിഖിന്‍റെ പറമ്പില്‍ കേറി വിള നശിപ്പിച്ചതാണ് നാടകീയമായ സംഭവങ്ങള്‍ക്ക് വഴിതെളിച്ചത്.

വിള നശിപ്പിച്ച പശുവിനെ ഹരൂണും മൂവര്‍ സംഘവും തല്ലിയോടിച്ചു. ഇത് ചോദ്യം ചെയ്ത ഉടമസ്ഥയായ സ്ത്രീയെ ഇവര്‍ വിവസ്ത്രയാക്കി മര്‍ദിച്ചതിന് ശേഷം വിരലുകള്‍ മുറിച്ചു കളയുകയായിരുന്നു.

ഇവരെ രക്ഷിക്കാന്‍ വന്ന മകനെയും ഹരൂണും കൂട്ടരും മര്‍ദിച്ചു. മകന്‍റെ തലയ്ക്കും പുറത്തുമായ സാരമായ പരിക്കുണ്ട്, ഇരുവരുടെയും കരച്ചില്‍ കേട്ട് നാട്ടുകാര്‍ സഹായിക്കാന്‍ വന്നുവെങ്കിലും അപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു.

Read More: https://goo.gl/OBgq3S

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍