ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യയേയോ സഹോദരിയേയോ ബംഗാളിലേക്ക് അയയ്ക്കാന്‍ ധൈര്യമുണ്ടോ? 15 ദിവസത്തിനുള്ളില്‍ ബലാത്സംഗം ചെയ്യപ്പെടും; രൂപ ഗാംഗുലി

മമതയുടെ സഹായമില്ലാതെ സ്ത്രീകള്‍ക്ക് ബംഗാളില്‍ രക്ഷയില്ലെന്നാണ് ബിജെപി നേതാവ് പറയുന്നത്

 

മമത ബാനര്‍ജിയുടെ സഹായം തേടാതെ ബംഗാള്‍ സര്‍ക്കാരിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പിന്തുണയ്ക്കുന്ന ഏതെങ്കിലും പാര്‍ട്ടിക്കാര്‍ക്ക് അവരുടെ കുടുംബത്തിലെ ഒരു സ്ത്രീയെ ബംഗാളിലേക്ക് അയക്കാന്‍ ധൈര്യമുണ്ടോയെന്നു വെല്ലുവിളിച്ച് ബിജെപി നേതാവ് രൂപ ഗാംഗുലി. മമതയുടെ പിന്തുണയില്ലാതെ ഒരു സ്ത്രീക്ക് 15 ദിവസവത്തില്‍ കൂടുതല്‍ ബംഗാളില്‍ നിന്നാല്‍ അവര്‍ ബലാത്സംഗത്തിന് ഇരയാകുമെന്നാണ് രൂപ ഗാംഗുലി പറയുന്നത്.
വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കുമ്പോഴായിരുന്നു രൂപയുടെ പ്രസ്താവന.

ഞാന്‍ വെല്ലുവിളിക്കുകയാണ്, പശ്ചിമബംഗാള്‍ സര്‍ക്കാരിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പിന്തുണയ്ക്കുന്നവര്‍ക്ക് അവരുടെ സഹോദരിയേയോ ഭാര്യയേയോ മമതയുടെ സംരക്ഷണമില്ലാതെ ബംഗാളിലേക്ക് അയക്കാന്‍ ധൈര്യമുണ്ടോ? 15 ദിവസത്തിനുള്ളില്‍ അവര്‍ ബലാത്സംഗത്തിന് ഇരയാതെ രക്ഷപ്പെടുകയാണെങ്കില്‍, അപ്പോള്‍ എന്നോടു പറയൂ; ഇതായിരുന്നു രൂപയുടെ പരിഹാസം. ആരെങ്കിലും സംരക്ഷിക്കാനില്ലാതെ ഒരു സ്ത്രീക്ക് ബംഗാളില്‍ ഒരു രാത്രിപോലും ഒറ്റയ്ക്കു കഴിച്ചു കൂട്ടാന്‍ ആകില്ലെന്നും രൂപ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍