അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ഒരു കുടക്കീഴില് ഒരുക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വനിതാ ശിശു വികസനവകുപ്പിന്റെ കീഴിലുള്ള സെന്റര്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഉള്‍പ്പെടെ ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയകേന്ദ്രത്തില്‍ ഏഴ് ജീവനക്കാരാണ് സേവന സന്നദ്ധരായുള്ളത്.
എറണാകുളം കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള താത്കാലിക കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.ജില്ലാ കളക്ടര്‍ എസ്. സുഹാസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എത്തി. വനിത ശിശുസംരക്ഷണ വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസര്‍ ജെ. മായാ ലക്ഷ്മി, ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ എം.എസ് ദീപ എന്നിവര്‍ സന്നിഹിതരായിരുന്നു.