TopTop
Begin typing your search above and press return to search.

മലയാളി സ്ത്രീകള്‍ ഇന്ന് സൈബര്‍രാത്രി കൊള്ളയടിക്കും

മലയാളി സ്ത്രീകള്‍ ഇന്ന് സൈബര്‍രാത്രി കൊള്ളയടിക്കും

ലാസര്‍ ഷൈന്‍

1. സൈബര്‍ സമരങ്ങളുടെ തുടര്‍ച്ചയായി ഇന്ന് രാത്രി മലയാളി സ്ത്രീകള്‍ സൈബര്‍ രാത്രി കൊള്ളയടിക്കുന്നു.

2. പൊതുസ്ഥലത്തെ പോലെ തന്നെ സൈബര്‍ തെരുവിലും സ്ത്രീകള്‍ അതിക്രമങ്ങള്‍ക്കിരയാകുന്നു.

3. ആലപ്പുഴയില്‍ ജനുവരി നാലിന് നടക്കുന്ന സമരചുംബനത്തിന് മുന്നോടിയായി രാത്രി നുണയാമെടികളെ ക്യാംപയിന്റെ ഭാഗമായാണ് സ്ത്രീകളുടെ ഈ സൈബര്‍രാസമരം.

4. 'പാതിരാത്രി ചാറ്റ് ബോക്‌സില്‍ സ്ത്രീ പച്ചയായി തെളിഞ്ഞാല്‍ അവള്‍ക്ക് നേരെ കാമത്തിന്റെ ഹായ് വിളികള്‍. സൈബര്‍ത്തെരുവും ഒട്ടും വ്യത്യസ്തമല്ല'

5. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12നു ശേഷം ലോകമെമ്പാടുമുള്ള മലയാളി സ്ത്രീകള്‍ ചാറ്റ്‌ബോക്‌സില്‍ എത്തുകയും അവര്‍ക്ക് വരുന്ന ചാറ്റ് മെസേജുകളോട് സധൈര്യം പ്രതികരിക്കുകയും ചെയ്യുകയാണ് സമര രീതി.



6. അപമര്യാദയായി പെരുമാറുന്ന ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുത്ത് പ്രദര്‍ശിപ്പിക്കും.

7. ഈ സമയത്ത് ചാറ്റ്‌ബോക്‌സില്‍ ഇരിക്കുന്നതെന്തിനാണെന്ന നിലയില്‍ സദാചാര പ്രശ്‌നം ഉന്നയിക്കുന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടും സ്ത്രീകള്‍ പാതിരാത്രികളില്‍ ചാറ്റ്‌ബോക്‌സില്‍ വരുന്നത് അശ്ലീലമായി കാണരുതെന്ന സന്ദേശവും പ്രചരിപ്പിക്കും.

8. രാത്രി എട്ടിനു ശേഷം കേരളത്തില്‍ ഒറ്റയ്ക്ക് പൊതുനിരത്തിലൂടെ സ്ത്രീക്ക് സഞ്ചരിക്കാനാവാത്ത സ്ഥിതായാണുള്ളതെന്നും ഇതേ സ്ഥിതി രാത്രി 10നു ശേഷം സൈബര്‍ത്തെരുവില്‍ ഉണ്ട്.

വരൂ എടികളേ നമുക്കീ രാത്രി കൊള്ളയടിക്കാം!

Next Story

Related Stories