TopTop
Begin typing your search above and press return to search.

ഹോട്ടല്‍ ജീവനക്കാരില്‍ 30 ശതമാനവും സ്ത്രീകളെന്ന് ഹയാത്ത് റീജന്‍സി

ഹോട്ടല്‍ ജീവനക്കാരില്‍ 30 ശതമാനവും സ്ത്രീകളെന്ന് ഹയാത്ത് റീജന്‍സി

ഹോട്ടലിലെ വിവിധ വകുപ്പുകളിലായി ജീവനക്കാരില്‍ 30 ശതമാനവും രംഗത്തെ സ്ത്രീകളാണെന്ന് തൃശൂരിലെ ഹയാത്ത് റീജന്‍സി. ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിംഗ്, ഹ്യൂമന്‍ റിസോഴ്‌സസ്, ഫിനാന്‍സ്, എഞ്ചിനീയറിംഗ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, എഫ് ആന്‍ഡ് ബി എന്നിവ ഉള്‍പ്പെടുന്ന എല്ലാ പ്രധാന വകുപ്പുകളിലും സ്ത്രീകള്‍ ധാരാളം പുതിയ കാഴ്ചപ്പാടുകളും വൈദഗ്ധ്യവും കൊണ്ടുവന്നിട്ടുണ്ടെന്നും അവര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

'ഓരോ സ്ത്രീയെയും നയിക്കുന്നത് 'ആതിഥ്യമര്യാദയോടുള്ള അഭിനിവേശം'എന്ന ഒരു പൊതു ഘടകമാണ്. ഹയാത്തിലെ പത്ത് പേരടങ്ങുന്ന ഊര്‍ജ്ജസ്വലരായ ടീമിനെ നയിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്, ഇവിടെ ആളുകള്‍ക്ക് പഠിക്കാനും ജീവിക്കാനും ഓരോദിവസവും പുതിയ എന്തെങ്കിലും ഉണ്ട്. ' ഫ്രണ്ട് ഓഫീസ് മാനേജരും, ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ 12 വര്‍ഷത്തിലേറെ പരിചയസമ്പന്നയുമായ പ്രതിമ തമാങ് പറയുന്നു. കോഴിക്കോട് സ്വദേശിയായ അര്‍ച്ചന ഉദയ്കുമാര്‍, ഹയാത്ത് എഞ്ചിനീയറിംഗ് ടീമിലെ പ്രഥമ വനിതയാണ്.''ഹയാത്തില്‍ ഞങ്ങള്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ വിശ്വസിക്കുന്നതായി ഹയാത്ത് റീജന്‍സി തൃശൂര്‍ ജനറല്‍ മാനേജര്‍ അനിമേഷ് ഭരത് പറയുന്നു.


Next Story

Related Stories