കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന്. സംഭവത്തില്‍ വനിത കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ശനിയാഴ്ച നടിയില്‍ നിന്നും കമ്മിഷന് തെളിവെടുക്കുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. തുടര്‍ന്ന് വാഴക്കുളത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ത്രീകളുള്‍പ്പെടെയുള്ളവരെ ആക്രമിച്ച സ്ഥലവും സന്ദര്‍ശിച്ച് കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്, കമ്മിഷന് അംഗം അഡ്വ. ഷിജി ശിവജി എന്നിവര്‍ തെളിവെടുക്കും.
നടിയെ അപമാനിച്ച സംഭവം അപലപനീയം: എം.സി.ജോസഫൈന്

Next Story