TopTop
Begin typing your search above and press return to search.

പ്രസാവാനന്തര കാലത്ത് ശരീരത്തിലുണ്ടാകുന്ന പാടുകള്‍;ആകുലതകള്‍ അകറ്റാം

പ്രസാവാനന്തര കാലത്ത് ശരീരത്തിലുണ്ടാകുന്ന പാടുകള്‍;ആകുലതകള്‍ അകറ്റാം

ഗര്‍ഭകാലത്തുണ്ടാകുന്ന ആന്തരികമാറ്റങ്ങള്‍ക്കൊപ്പം വലിയ മാറ്റം ശരീരത്തിനുമേലേയും ഉണ്ടാകാറുണ്ട്. പുറംമോടികള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന കാലമായതിനാല്‍ ഇത്തരം മാറ്റങ്ങള്‍ ഇക്കാലത്തെ സ്ത്രീകളില്‍ വലിയ വ്യാകുലതകള്‍ സൃഷ്ടിക്കാറുമുണ്ട്. ഗര്‍ഭകാലത്ത് തന്നെ സ്ത്രീകള്‍ ഇത്തരം ആശങ്കകള്‍ ഡോക്ടര്‍മാരുടെ അടുത്ത് പങ്കുവെച്ചു കാണുന്നു.

ശരീര വടിവ് നഷ്ടപ്പെടുക, വയറു ചാടുക, വയറിലും പുറത്തും വിവിധ ശരീര ഭാഗങ്ങളിലും പാടുകള്‍ പ്രത്യക്ഷപ്പെടുക തുടങ്ങി നിരവധി മാറ്റങ്ങള്‍ സ്ത്രീകളില്‍ പ്രസവാനന്തരം പ്രത്യക്ഷപ്പെടാറുണ്ട്. ശരീരം വല്ലാതെ കറുത്തുപോയെന്നും കഴുത്തിനുചുറ്റം കറുപ്പ് പ്രത്യക്ഷമായെന്നുമൊക്കെയുള്ള ആവലാതികളുമായി ഡോക്ടര്‍മാരെ കാണാനെത്തുന്നവരും കുറവല്ല. വയറിലുണ്ടാകുന്ന വെള്ളവരകള്‍ പോലുള്ള പാടുകള്‍ സ്ത്രീകളെ ഏറെ വിഷമിപ്പിക്കാറുണ്ട്.

ഗര്‍ഭകാലത്ത് ശിശുവിന് വളരാനായി ഗര്‍ഭപാത്രവും വലുതാകുന്നു. വലുതാകുന്ന ഗര്‍ഭപാത്രത്തെ ഉള്‍ക്കൊള്ളാനായി വയറിലെ ചര്‍മം വലിയുന്നു. വലിയമ്പോള്‍ ഒരളവു കഴിഞ്ഞാല്‍ ചര്‍മം പൊട്ടുന്നു. ഇതുമൂലമാണ് വയറ്റില്‍ പാടുകള്‍ ഉണ്ടാകുന്നത്. വയറിന്റെ തൊലിയുടെ അടിയില്‍ സ്ഥിതി ചെയ്യുന്ന ഇലാസ്റ്റിക് പോലുള്ള ഒരു സാധനമുണ്ട്. നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യം, ഉറപ്പ് തുടങ്ങിയവ നിലനിര്‍ത്താനായി സഹായിക്കുന്നത് ഇതാണ്. വല്ലാതെ വലിയുന്ന ത്വക്കിന്റെ അടിയിലുള്ള ഈ ഇല്സ്റ്റിക് പോലുള്ള ഭാഗം പൊട്ടുന്നതാണ് പാടുകള്‍ ഉണ്ടാകാന്‍ കാരണം.

ഇത്തരം പാടുകള്‍ ആര്‍ക്കൊക്കെ ഉണ്ടാകുമെന്ന് നേരത്തെ അറിയാന്‍ കഴിയില്ലെങ്കിലും കാഴ്ചയിലെ പ്രശ്‌നങ്ങള്‍ക്കപ്പുറം ഇവ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടുവരുന്നില്ല. ചിലര്‍ക്ക് വലിയ തോതില്‍ ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. ഇത്തരം പാടുകള്‍ ഉണ്ടാകുന്നതില്‍ പാരമ്പര്യം ഒരു ഘടകമാണ്. 19 വയസ്സിനു മുന്‍പ് ഗര്‍ഭിണിയാകുകയാണെങ്കിലും ഇത്തരം പാടുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇരട്ടകകുട്ടികള്‍ ഉണ്ടാകുന്നവര്‍, അമിതമായി ഫ്‌ളൂയിഡ് ഉണ്ടാകുന്നവര്‍, ശിശുവിന്റെ വലിപ്പം കൂടുതലായവര്‍ എന്നിവര്‍ക്കും പാടുകള്‍ കൂടുതലായി ഉണ്ടാകാം. വയറില്‍ മാത്രമല്ല, അമിതമായി കഴുപ്പ് അടിയുന്ന ഭാഗങ്ങളിലൊക്കെ പാടുകള്‍ ഉണ്ടാകാം.

ഇത്തരം പാടുകള്‍ തടയാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല. പലതരം ക്രീമുകള്‍ ഒക്കെ വിപണിയില്‍ ഉണ്ടെങ്കിലും കാര്യമായ പ്രയോജനം കാണുന്നില്ലെന്ന അഭിപ്രായമാണ് ഡോക്ടര്‍മാരില്‍ ഏറിയ പങ്കിനും. ഇത്തരം ക്രീമുകള്‍ വയറ്റില്‍ പുരട്ടുന്നത് നല്ലതല്ലെന്ന അഭിപ്രായവും ഡോക്ടര്‍മാര്‍ വച്ചുപുലര്‍ത്തുന്നു. ഗര്‍ഭകാലത്ത് വയറ്റില്‍ എണ്ണ പുരട്ടുന്നത് വലിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും. ചൊറിച്ചില്‍ കുറയ്ക്കാനും ഇത് നല്ലതാണ്. പ്രസവിച്ച് ആറാഴ്ചയ്ക്കകം തന്നെ വയറ്റിലെ പാടുകള്‍ മങ്ങിത്തുടങ്ങാറുണ്ട്. പലരിലും ഇതിന് വര്‍ഷങ്ങള്‍ എടുക്കാറുമുണ്ട്. വയറ്റിലെ പാടുകള്‍ മാറ്റുന്നതിന് ലേസര്‍ ചികിത്സയിലും പ്ലാസ്റ്റിക് സര്‍ജറിയും ഒക്കെ നിലവിലുണ്ട്. പക്ഷെ വളരെ ചിലവേറിയതാണ് പ്ലാസ്റ്റിക് സര്‍ജറിപോലുള്ള ചികിത്സകള്‍. വിശ്രമത്തിന് ആഴ്ചകള്‍ വേണ്ടിവരുകയും ചെയ്യും.


Next Story

Related Stories